പാടുകളും ചുളിവുകളും ഇല്ലാത്ത ചർമ്മം നേടാം

12:25 PM Sep 15, 2025 | Kavya Ramachandran
കാപ്പിപ്പൊടി വെളിച്ചെണ്ണ
കാപ്പിപ്പൊടി രക്തചംക്രമണം മെച്ചപ്പെടുത്തി വീക്കം തടയുമ്പോൾ വെളിച്ചെണ്ണ ചർമ്മത്തെ പോഷിപ്പിക്കും. ഒരു സ്പൂൺ വെളിച്ചെണ്ണയിലേയ്ക്ക് അര ടീസ്പൂൺ കാപ്പിപ്പൊടി ചേർക്കാം. ഈ മിശ്രിതം വിരലുകൾ ഉപയോഗിച്ച് മുഖത്ത് പുരട്ടി മൃദുവായി മസാജ് ചെയ്യാം. 
ഓട്സ് തൈര്
അസ്വസ്ഥമായ ചർമ്മത്തെ സുഖപ്പെടുത്തുന്നതിനും, അടിഞ്ഞു കൂടിയ അഴുക്ക നീക്കം ചെയ്യുന്നതിനും ഓട്സ് ഗുണകമരാണ്. തൈര് ചർമ്മത്തെ മോയിസ്ച്യുറൈസ് ചെയ്യുന്നത് തിളക്കം നൽകുന്നു. ഓട്സ് പൊടിച്ചതിലേയ്ക്ക് തൈരി ചേർത്തിളക്കാം. ഇത് വിരലുകൾ ഉപയോഗിച്ച് മുഖത്ത് പുരട്ടി മൃദുവായി മസാജ് ചെയ്യാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. 
അരിപ്പൊടി പാൽ സ്ക്രബ്
അരിപ്പൊടി നാച്യുറൽ എക്സ്ഫോളിയേറ്ററാണ്. അത് ചർമ്മത്തിൻ്റെ നിറം മെച്ചപ്പെടുത്തും. പാൽ തിളക്കം നൽകും. ഒരു ടേബിൾസ്പൂൺ അരിപ്പൊടിയിലേയ്ക്ക് ആവശ്യത്തിന് പാൽ ചേർത്തിളക്കി യോജിപ്പിക്കാം. ഇത് മുഖത്ത് പുരട്ടി മൃദുവായി മസാജ് ചെയ്യാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം