+

പുതിയ സ്‌കോഡ കോഡിയാക്ക് അവതരിപ്പിച്ച് സ്‌കോഡ ഓട്ടോ ഇന്ത്യ

സ്‌കോഡ ഓട്ടോ ഇന്ത്യ ആഡംബര 4×4 എസ് യു വി കൊഡിയാക്കിന്റെ പുത്തൻ തലമുറയുമായി രംഗത്ത്. ഇന്ത്യയിലും അന്തർദേശീയ തലത്തിലും രണ്ടാം തലമുറയിലേക്ക് കടക്കുമ്പോൾ ആഡംബരം, പരിഷ്‌ക്കരണം, ഓഫ്-റോഡ് മികവ്, ഓൺ-റോഡ് ഡൈനാമിക്‌സ്, ഏഴ് സീറ്റർ വൈവിധ്യം എന്നിങ്ങനെയുള്ള സിഗ്‌നേച്ചർ സമന്വയവുമായാണ് പുതിയ കോഡിയാക്ക് ഇന്ത്യയിലെത്തുന്നത്. 46,89,000 രൂപ മുതലാണ് വില ആരംഭിക്കുന്നത്

കോട്ടയം: സ്‌കോഡ ഓട്ടോ ഇന്ത്യ ആഡംബര 4×4 എസ് യു വി കൊഡിയാക്കിന്റെ പുത്തൻ തലമുറയുമായി രംഗത്ത്. ഇന്ത്യയിലും അന്തർദേശീയ തലത്തിലും രണ്ടാം തലമുറയിലേക്ക് കടക്കുമ്പോൾ ആഡംബരം, പരിഷ്‌ക്കരണം, ഓഫ്-റോഡ് മികവ്, ഓൺ-റോഡ് ഡൈനാമിക്‌സ്, ഏഴ് സീറ്റർ വൈവിധ്യം എന്നിങ്ങനെയുള്ള സിഗ്‌നേച്ചർ സമന്വയവുമായാണ് പുതിയ കോഡിയാക്ക് ഇന്ത്യയിലെത്തുന്നത്. 46,89,000 രൂപ മുതലാണ് വില ആരംഭിക്കുന്നത്. പുതിയ കോഡിയാക്കിന്റെ ബുക്കിങ്ങ് മെയ് 2ന് ആരംഭിക്കും.

സ്‌കോഡ ഓട്ടോയുടെ ഈ പ്രീമിയം സ്പോർട്ലൈൻ, സെലക്ഷൻ എൽ&കെ വേരിയന്റുകളിൽ ഏഴ് സീറ്റുകളിൽ ലഭ്യമാണ്. ഇന്ത്യയിൽ ഛത്രപതി സംഭാജി നഗറിലെ ബ്രാൻഡിന്റെ പ്ലാന്റിൽ അസംബിൾ ചെയ്ത കൊഡിയാക്ക് 14.86 കിലോമീറ്റർ/ലിറ്റർ ഇന്ധനക്ഷമത നൽകുമെന്ന് എആർഎഐ റേറ്റ് ചെയ്തിട്ടുണ്ട്.      

മുൻ തലമുറയേക്കാൾ 59 മില്ലീമീറ്റർ നീളം അധികമുണ്ട് പുതിയ കോഡിയാക്കിന്. മൂൺ വൈറ്റ്, മാജിക് ബ്ലാക്ക്, ഗ്രാഫൈറ്റ് ഗ്രേ, വെൽവെറ്റ് റെഡ്, റേസ് ബ്ലൂ എന്നീ ആറ് നിറങ്ങളിൽ പുതിയ കോഡിയാക്ക് ലഭ്യമാണ്. എക്‌സ്‌ക്ലൂസീവ് ബ്രോങ്ക്‌സ് ഗോൾഡും സ്‌പോർട്ലൈനിൽ എക്‌സ്‌ക്ലൂസീവ് സ്റ്റീൽ ഗ്രേയും ലഭിക്കുന്നു. ഈ സ്‌കോഡ ഫ്‌ലാഗ്ഷിപ്പ് 5 വർഷത്തെ/125,000 കിലോമീറ്റർ സ്റ്റാൻഡേർഡ് വാറന്റി വാഗ്ദാനം ചെയ്യുന്നു. 10 വർഷത്തെ സൗജന്യ റോഡ്-സൈഡ് അസിസ്റ്റൻസുമുണ്ട്. സർവീസ് ചെലവ് നന്നായി കുറയ്ക്കുന്നതിന് സ്‌കോഡ സൂപ്പർകെയർ എന്ന സ്റ്റാൻഡേർഡ് മെയിന്റനൻസ് പാക്കേജ് സഹായിക്കും. ഇത് ആദ്യ വർഷത്തേക്ക് ഉപഭോക്താവിന് സൗജന്യമായി ലഭ്യമാണ്.
 

facebook twitter