തൃശൂരിൽ ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് പുക ഉയർന്നു ; ഗ്ലാസ് പൊട്ടിച്ച് പുറത്തു ചാടാൻ ശ്രമിച്ച‌ ഒരാൾക്ക് പരുക്ക്

01:25 PM Sep 13, 2025 | AVANI MV


തൃശൂർ: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽനിന്ന് പുക ഉയർന്നത് പരിഭ്രാന്തി പരത്തി. ബസിന് തീപിടിക്കുകയാണെന്ന് ഭയന്ന് ബസിന്റെ ഗ്ലാസ് പൊട്ടിച്ച് പുറത്തു ചാടിയ ഒരാൾക്ക് പരുക്കേറ്റു. ഇന്നലെ രാവിലെ എട്ടിനായിരുന്നു സംഭവം. ബസിന്റെ ഡീസൽ പൈപ്പ് പൊട്ടിയതിനെ തുടർന്നാണ് പുക ഉയർന്നത്. കോഴിക്കോട് നിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന ബ്ലൂ ഡയമണ്ട് ബസിൽനിന്നാണ് പാറേമ്പാടത്ത് എത്തിയപ്പോൾ പുക ഉയർന്നത്. തുടർന്ന് ബസ് നിർത്തി യാത്രക്കാരെയെല്ലാം അതിവേഗം പുറത്തിറക്കിയശേഷം കുന്നംകുളം അഗ്‌നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു.

അഗ്‌നിരക്ഷാസേന സീനിയർ ഓഫീസർ  രവീന്ദ്രന്റെ നേതൃത്വത്തിലുള്ള അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി പുക ഉയരാൻ ഇടയാക്കിയ ബസിന്റെ ഡീസൽ പൈപ്പിന്റെ തകരാറ് താൽക്കാലികമായി  പരിഹരിച്ചു. കുന്നംകുളം പോലീസും സ്ഥലത്തെത്തിയിരുന്നു. സംഭവത്തെത്തുടർന്ന് ഏറെനേരം മേഖലയിൽ ഭാഗികമായി ഗതാഗതം തടസപ്പെട്ടു.