+

സവാളയുണ്ടെങ്കിൽ കറുമുറു കഴിക്കാൻ സ്നാക്സ് റെഡി

കടലമാവ്     സവാള     മുളകുപൊടി

ചേരുവകൾ

    കടലമാവ്
    സവാള
    മുളകുപൊടി
    മല്ലിപ്പൊടി
    ജീരകപ്പൊടി
    ചാട് മസാല
    കസൂരി മേത്തി
    വെള്ളം
    ബ്രെഡ്
    എണ്ണ
    ഉപ്പ്


തയ്യാറാക്കുന്ന വിധം

ഒരു കപ്പ് കടലമാവിലേയ്ക്ക് അര ടീസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ ജീരകപ്പൊടി, അര ടീസ്പൂൺ ചാട് മസാല, ഒരു ടേബിൾ സ്പൂൺ കസൂരിമേത്തി, ആവശ്യത്തിന് ഉപ്പ് എന്നിവയോടൊപ്പം അൽപം വെള്ളം കൂടി ചേർത്തിളക്കുക. അടികട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് ആവശ്യത്തിന് എണ്ണയൊഴിച്ച് ചൂടാക്കുക. രണ്ട് ഇടത്തരം സവാള വട്ടത്തിൽ അരിഞ്ഞത് തയ്യാറാക്കിയ മാവിലും ബ്രെഡ് പൊടിച്ചതിലും മുക്കി എണ്ണയിൽ ചേർത്ത് വറുത്തെടുക്കുക.

facebook twitter