ആരോഗ്യകരമായ ഒരു ലഘുഭക്ഷണം മാത്രമല്ല ബദാം, മികച്ച ഉറക്കം ലഭിക്കാനും ബദാമിലെ ഘടകങ്ങൾ ഗുണപ്രദമാണ്. നാഡീവ്യവസ്ഥയിൽ നിർണായകമായ മഗ്നീഷ്യത്തിനാൽ സമ്പന്നമാണ് ബദാം. പേശികളുടെ പിരിമുറുക്കമുൾപ്പടെ ലഘൂകരിക്കാനും ഇത് സഹായിക്കും. ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിന്റെ ഉത്പാദനത്തിലും മഗ്നീഷ്യം പങ്കുവഹിക്കുന്നുണ്ട്. ഉറങ്ങാൻ കിടക്കുന്നതിന് മുമ്പ് നാലോ അഞ്ചോ ബാദം കഴിക്കാം.
ബദാം
പാൽ
കിടക്കുന്നതിന് മുമ്പ് ചെറുചൂടുള്ള പാൽ കുടിക്കുന്നത് പലരുടെയും ശീലമാണ്. ഗുണപ്രദമായ ഉറക്കം ലഭിക്കാൻ ഇത് പ്രയോജനകരമാണെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. മതിയായ വിശ്രമത്തിനും സ്വസ്ഥമായ ഉറക്കത്തിനും സഹായിക്കുന്ന ഹോർമോണുകളായ മെലാറ്റോണിന്റെയും സെറോറ്റോണിന്റെയും ഉത്പാദനത്തിന് ചെറുചൂടുള്ള പാൽ കുടിക്കുന്നത് നല്ലതാണ്. ഓട്ട് മിൽക്കോ ബദാം മിൽക്കോ ഇത്തരത്തിൽ ഉപയോഗിക്കാവുന്നതാണ്. പാലിലെ കാൽസ്യത്തിന്റെയും മഗ്നീഷ്യത്തിന്റെയും സാന്നിധ്യം പേശികളുടെയും നാഡീവ്യവസ്ഥയുടെയും വിശ്രമത്തെ കൂടുതൽ സഹായിക്കും.
കിവി
ഉറങ്ങുന്നതിന് മുമ്പ് കഴിക്കാൻ പറ്റിയ ഒരു ഫലമാണ് കിവി. ആന്റി ഓക്‌സിഡന്റുകളാലും സോറോറ്റോണിനാലും സമ്പന്നമാണ് കിവിപ്പഴം. ഉറങ്ങാൻ കിടക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് കിവിപ്പഴം കഴിക്കുന്നത് ശരീരം കൂടുതൽ റിലാക്‌സ് ആകാനും ശരിയായ ഉറക്കം ലഭിക്കാനും സഹായിച്ചേക്കും. വിറ്റാമിൻ സി, വിറ്റാമിൻ ഇ എന്നിവയാൽ സമ്പന്നമാണ് കിവി.
കിവി
മത്സ്യം
സാൽമൺ, അയല പോലുള്ള മത്സ്യങ്ങൾ രാത്രി കഴിക്കുന്നത് ഉറക്കത്തിന് സഹായകരമാണെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. വിറ്റാമിൻ ഡി, ഒമേഗ-3 ഫാറ്റി ആസിഡ് തുടങ്ങിയ ഇവയിൽ ധാരാളം അടങ്ങിയിട്ടുണ്ട്