സോഫ്റ്റ് അരിപ്പുട്ട് ഞൊടിയിടയില്‍

09:05 AM Mar 28, 2025 | Kavya Ramachandran

സാധാരണ അരി പുട്ട് ഉണ്ടാക്കുമ്പോള്‍ അരിപ്പൊടി മാത്രം അല്ലേ ഉപയോഗിക്കുന്നത്. എന്നാല്‍ ഇന്ന് നമുക്ക് അരി പുട്ട് ഉണ്ടാക്കാന്‍ കുറച്ച് ചോറ് കൂടി എടുക്കാം. അരിപ്പൊടിക്കൊപ്പം ചോറും കൂടി അരച്ച് കു‍ഴച്ചാല്‍ നല്ല കിടിലന്‍ സോഫ്റ്റ് പുട്ട് റെഡി.

ചേരുവകള്‍

അരി പൊടി – 1 കപ്പ്

ചോറ് – 1 കപ്പ്

ഉള്ളി –

ഉപ്പ്

തേങ്ങ പീര

തയ്യാറാക്കുന്ന വിധം

ഒരേ അളവില്‍ അരിപ്പൊടിയും അതെ അളവില്‍ തന്നെ ചോറും എടുക്കുക.

ചെറിയ ഉള്ളി, അല്പo ചെറിയ ജീരകം എന്നിവ കൂടി ചേര്‍ത്ത് മിക്‌സിയില്‍ ഒന്ന് കറക്കിയെടുക്കാം.

ഇനി പുട്ടുകുറ്റിയില്‍ പെട്ടെന്ന് പുട്ടു തയ്യാറാക്കി എടുക്കവുന്നതാണ്.