ചേരുവകൾ
മൈദ- മൂന്ന് കപ്പ്
പഞ്ചസാര- രണ്ട് ടേബിൾ സ്പൂൺ
വെള്ളം- അര കപ്പ്
മുട്ട- ഒന്ന്
പാൽ- കാൽ കപ്പ്
ഉപ്പും എണ്ണയും- പാകത്തിന്
തയ്യാറാക്കുന്നവിധം
വെള്ളം ചെറുതായി ചൂടാക്കി എടുക്കുക.
ഇനി മൈദ ഒരു വലിയ ബൗളിൽ എടുത്ത് അതിലേയ്ക്ക് പഞ്ചസാര, പാൽ, പാകത്തിന് ഉപ്പ്, ഒരു മുട്ട, പകുതി വെള്ളം എന്നിവ ചേർത്ത് കുഴയ്ക്കുക.
മാവ് പകുതി പരുവമായാൽ അതിലേയ്ക്ക് ഒരു ടേബിൾ സ്പൂൺ പാമോയിൽ ഒഴിച്ച് വീണ്ടും കുഴക്കാം.
മാവ് ഒരു ബോളുപോലെ ആക്കി പുറമെ അൽപം എണ്ണപുരട്ടി നനവുള്ള ഒരു ടൗവ്വലോ തോർത്തോകൊണ്ട് മൂടി ഒരു മണിക്കൂർ വയ്ക്കണം.
ഒരു മണിക്കൂർ കഴിഞ്ഞ് ഈ മാവ് ഒന്നു കൂടി കുഴച്ചെടുക്കണം.
ഇനി മാവിനെ ചെറിയ ഉരുളകളാക്കി എടുക്കണം.
ഓരോ ഉരുളയും എടുത്ത് സൈഡിൽനിന്ന് നടുവിലേയ്ക്ക് വരുന്ന രീതിയിൽ ഒന്നുകൂടി കുഴക്കണം.
ഇനി ഇതും നനഞ്ഞ തുണികൊണ്ട് 15 മിനിറ്റ് മൂടി വയ്ക്കണം.
എണ്ണ പുരട്ടി ഓരോ ഉരുളയും പരത്തി എടുക്കാം.
നന്നായി കനം കുറച്ച് പരത്തണം.
ഇതിന് മുകളിലും അൽപം എണ്ണയും മൈദപ്പൊടിയും പുരട്ടാം.
ഇനി പരത്തിയ മാവ് നടുവിലൂടെ മുക്കാൽ ഭാഗം വരെ മുറിക്കുക. ഇനി ഒരു അറ്റം മുതൽ ചുറ്റിയെടുക്കണം.
അവസാനത്തെ അറ്റം ഉള്ളിലേയ്ക്ക് മടക്കി വയ്ക്കാം.
ഇനി വീണ്ടും പരത്താനുള്ള പ്രതലത്തിൽ എണ്ണ തൂവി ഒരോ മാവ് റോളുകളും പതിയെ കൈ ഉപയോഗിച്ച് പ്രസ് ചെയ്ത് പരത്താം.
പാൻ നന്നായി ചൂടായാൽ പരത്തി വച്ചിരിക്കുന്ന പൊറോട്ട ഇതിൽ ഇട്ട് ചുട്ടെടുക്കണം.
ഇനി എല്ലാ പൊറോട്ടയും ചുട്ടു കഴിഞ്ഞാൽ അടുക്കി വച്ച ശേഷം സൈഡ് വശങ്ങളിൽ കൈകൊണ്ട് ഒന്ന് അടിച്ചു കൊടുക്കണം