ചേരുവകൾ
അരിപ്പൊടി
വെള്ളം
തേങ്ങാപ്പാൽ
യീസ്റ്റ്
പഞ്ചസാര
ഏലയ്ക്ക്
വെളുത്തുള്ളി
നെയ്യ്
കശുവണ്ടി
ഉണക്കമുന്തിരി
ഉപ്പ്
തയ്യാറാക്കുന്ന വിധം
ഒരു ചെറിയ ബൗളിൽ യീസ്റ്റും പഞ്ചസാരയും ചെറുചൂടുള്ള വെള്ളത്തിൽ കലക്കി 30 മിനിറ്റ് മാറ്റി വയ്ക്കാം.
മറ്റൊരു പാത്രത്തിൽ അരിപ്പൊടിയെടുക്കാം.
അതിലേയ്ക്ക് വെള്ളം ഒഴിച്ച് അടുപ്പിൽ വയ്ക്കാം.
നന്നായി ഇളക്കി വെള്ളം വറ്റിച്ചെടുക്കാം.
വെള്ളം വറ്റി കുറുകി വരുമ്പോൾ അടുപ്പണച്ച് തണുക്കാൻ മാറ്റി വയ്ക്കാം.
ഇതിലേയ്ക്ക് ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത്, തേങ്ങാപ്പാൽ, യീസ്റ്റ് കലക്കിയത്, പഞ്ചസാര. ഏലയ്ക്ക പൊടിച്ചത് , ഉപ്പ് എന്നിവ ചേർത്ത് അരച്ചെടുക്കാം.
അത് 8 മണിക്കൂർ എങ്കിലും മാറ്റി വയ്ക്കാം.
മാവ് പുളിച്ചതിനു ശേഷം ഒരു പരന്ന പാത്രത്തിലേയ്ക്കു പകരാം. ഇഡ്ഡലി തട്ടും ഉപയോഗിക്കാം.
അൽപം നെയ്യ് പുരട്ടിയതിനു ശേഷം വേണം മാവ് ഒഴിക്കാൻ. മുകളിൽ കശുവണ്ടി, ഉണക്കമുന്തിരി എന്നിവ ചേർക്കാം.
ഇനി ആവിയിൽ വേവിച്ചെടുക്കാം.
നന്നായി വെന്ത വട്ടയപ്പം ആവശ്യാനുസരണം മുറിച്ചു കഴിക്കാം