
കൊല്ലം: വീട്ടമ്മയുടെ മാല പൊട്ടിച്ച കേസില്‍ സൈനികൻ അറസ്റ്റില്‍. ആലപ്പുഴ ചിങ്ങോലി സ്വദേശി ഷെഫീഖ് ആണ് അഞ്ചാലുംമൂട് പൊലീസിൻ്റെ പിടിയിലായത്.കഴിഞ്ഞ ഞായറാഴ്ച കുരീപ്പുഴയില്‍ ആണ് സംഭവം. സ്കൂട്ടറിലെത്തി വഴി ചോദിച്ച ശേഷം പ്രതി വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. വെസ്റ്റ് ബംഗാളില്‍ കരസേനയില്‍ ക്ലാർക്ക് തസ്തികയില്‍ ജോലി ചെയ്യുകയാണ് ഷെഫീഖ്.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ജൂലൈ 5 ന് തിരികെ പോകാനിരിക്കെയാണ് കവർച്ച നടത്തിയത്. ഇയാള്‍ മുൻപ് സമാന കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു.