കുടവയറിന് ഒരു പരിഹാരം; ഈ പാനീയങ്ങൾ പരീക്ഷിച്ച് നോക്കൂ

02:55 PM Mar 29, 2025 | Kavya Ramachandran

കുടവയർ പല ആരോഗ്യ പ്രശ്നങ്ങൾക്കും കരണമാകാറുമുണ്ട്. ആണുങ്ങളിലും പെണുങ്ങളിലും ഒരുപോലെ കണ്ടുവരുന്ന ഒരു പ്രശ്നം കൂടെയായി മാറിയിരിക്കുകയാണ് കുടവയർ. കുടവയർ കുറയ്ക്കാൻ രാത്രി നേരത്തെ ഭക്ഷണം കഴിക്കുന്നത് നല്ലതാണ് എന്ന് പഠനങ്ങൾ പറയുന്നുണ്ട്. പെട്ടന്ന് ദഹിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുന്നതും ഇതിന് സഹായകരമാകും. അതുപോലെ തന്നെ രാത്രി കിടക്കുന്നതിന് മുൻപ് ചില പാനീയങ്ങൾ കുടിച്ചാലും കുടവയർ കുറയുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഏതൊക്കെ പാനീയങ്ങളാണ് കുടവയർ കുറയ്ക്കാൻ സഹായിക്കുക എന്ന് നോക്കാം.

ചൂട് നാരങ്ങ വെള്ളം

ഇളം ചൂടുവെള്ളത്തിൽ നാരങ്ങ നീര് ചേർത്ത് കുടിക്കുന്നത് കുടവയർ കുറയ്ക്കാൻ സഹായകരമാകും.

ആപ്പിൾ സിഡർ വിനഗർ

ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടേബിൾ സ്പൂൺ ആപ്പിൾ സിഡർ വിനഗർ ചേർത്ത് കുടിക്കുന്നതും കുടവയർ കുറയ്ക്കാൻ ഉത്തമമാണ്.

ബദാം മിൽക്ക്

വാഴപ്പഴവും ഒരു ടീസ് സ്പൂൺ പീനട്ട് ബട്ടറും ചേർത്ത് ബദാം മിൽക്ക് കഴിക്കാം. രാത്രി ഭക്ഷണമായി ഈ പാനീയം കഴിക്കുന്നത് വളരെ നല്ലതാണ്.

മഞ്ഞൾ പൊടി ചേർത്ത പാൽ

മഞ്ഞൾ പൊടി ചേർത്ത് ഒരു ഗ്ലാസ് ചൂട് പാൽ കുടിക്കുന്നതും കുടവയർ കുറയ്ക്കാൻ സഹായകരമാണ്.

തേങ്ങാ വെള്ളം

തേങ്ങാ വെള്ളം രാത്രി കുടിക്കുന്നത് വളരെ നല്ലതാണ്. തേങ്ങാ വെള്ളത്തിൽ കലോറി വളരെ കുറവായതിനാൽ കുടവയർ കുറയ്ക്കാൻ സഹായിക്കും.

ഇഞ്ചി ചായ

രാത്രി ഭക്ഷണത്തിന് ശേഷം ഇഞ്ചി ചായ കുടിക്കുന്നത് വളരെ നല്ലതാണ്. ഇത് കുടവയർ കുറയ്ക്കാൻ സഹായിക്കും.