+

11 കാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ : സംഭവം സൂറത്തിൽ

11 കാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ : സംഭവം സൂറത്തിൽ

സൂറത്ത്: സൂറത്തിൽ പതിനൊന്ന് വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ അധ്യാപിക അറസ്റ്റിൽ. കുട്ടിയുടെ അച്ഛൻ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. കുട്ടിയെ കാണാതായതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടി അധ്യാപികയോടൊപ്പം പോകുന്ന സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചു. മൂന്ന് ദിവസത്തെ തെരച്ചിലിന് ശേഷം ഗുജറാത്ത് രാജസ്ഥാൻ അതിർത്തിയിൽ നിന്ന് ഇരുവരെയും കണ്ടെത്തി.

ഏപ്രിൽ 25 ന് അധ്യാപിക മാൻസി കുട്ടിയുമായി സൂറത്തിൽ നിന്ന് പുറപ്പെട്ട് അഹമ്മദാബാദിലും തുടർന്ന് വഡോദര വഴി ഡൽഹിയിലും ബസിൽ എത്തി. അവിടെ നിന്ന് ഇരുവരും ജയ്പൂരിലേക്ക് പോയി രണ്ട് രാത്രി ഒരു ഹോട്ടലിൽ താമസിക്കുകയും ചെയ്തു. വൈദ്യപരിശോധനക്ക് ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കും. പോക്സോ നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 127 പ്രകാരവും പൊലീസ് കേസെടുത്തിട്ടുണ്ട്. 

facebook twitter