സോഫിയ ഖുറേഷിക്കെതിരായ പരാമർശം : വിജയ് ഷായുടെ ഹർജി തിങ്കളാഴ്ച പരിഗണിക്കും

02:40 PM May 17, 2025 | Neha Nair

ഡൽഹി: കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച ബിജെപി മന്ത്രി വിജയ് ഷായുടെ ഹർജി തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും. എഫ്ഐആർ റദ്ധാക്കണമെന്ന ബിജെപി മന്ത്രി വിജയ് ഷായുടെ ഹർജിയാണ് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്.

ഈ വിഷയത്തിൽ സുപ്രീം കോടതി നേരത്തെ വിജയ് ഷായ്ക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഭരണഘടന സ്ഥാനങ്ങളിൽ ഇരിക്കുന്നവർ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്ന് കോടതി നിർദേശിച്ചു.

അതേസമയം വിജയ് ഷാ രാജി വെയ്ക്കേണ്ട ആവശ്യമില്ലെന്നാണ് ബിജെപിയുടെ നിലപാട്. രാജി ആവശ്യപ്പെടേണ്ടതില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു.