കൊറിയ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം, 2025 ൽ ഇതുവരെ 52 സ്ഥിരീകരിച്ച അഞ്ചാംപനി കേസുകളാണ് ദക്ഷിണ കൊറിയയിൽ റിപ്പോർട്ട് ചെയ്യ്തത്. കഴിഞ്ഞ ആറ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. രേഖപ്പെടുത്തിയ 52 അണുബാധകളിൽ 34 എണ്ണം വിദേശത്ത് നിന്നാണ് വന്നത്, കൂടുതലും വിയറ്റ്നാമിൽ നിന്ന് മടങ്ങിയെത്തിയ യാത്രക്കാരിൽ നിന്നാണ്, ബാക്കിയുള്ള 18 എണ്ണം ആഭ്യന്തരമായി പകർന്നവയാണ്, അന്താരാഷ്ട്ര സന്ദർശകരുമായുള്ള സമ്പർക്കം വഴിയാണ് വീടുകളിലും ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിലും ഇത് പടർന്നത്.
കഴിഞ്ഞ വർഷത്തെ ആകെ ഉണ്ടായ 49 കേസുകളെ മറികടന്നാണ് ഈ കണക്ക്. 2019 ൽ ദക്ഷിണ കൊറിയയിൽ 194 കേസുകൾ സ്ഥിരീകരിച്ചതിനുശേഷം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസാണിത്. നിലവിൽ രാജ്യത്തിനുള്ളിൽ വ്യാപകമായ പകർച്ചവ്യാധി ഇല്ലെന്ന് കെഡിസിഎ വാദിക്കുമ്പോൾ, വടക്കേ അമേരിക്കയിലെയും യൂറോപ്പിന്റെ ചില ഭാഗങ്ങളിലെയും പ്രവണതകളെ പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് ഈ വർഷം കേസുകളുടെ എണ്ണം ക്രമാനുഗതമായി വർദ്ധിച്ചത്.