ആവശ്യമായ ചേരുവകൾ:
സോയ ചങ്ക്‌സ്-2 കപ്പ്
മൈദ – 2 ടേബിൾ സ്പൂൺ
കോൺഫ്ലോർ -1 ടേബിൾ സ്പൂൺ
ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് പേസ്റ്റ്-1 ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി -1/4 ടേബിൾ സ്പൂൺ
കാശ്മീരി മുളക് പൊടി – 1/2 ടേബിൾ സ്പൂൺ
ഗരം മസാല – 1/2 ടേബിൾ സ്പൂൺ
കുരുമുളക് പൊടി -1/4 ടേബിൾ സ്പൂൺ
മല്ലിപ്പൊടി -1 ടേബിൾ സ്പൂൺ
പെരുംജീരകം -1/4 ടേബിൾ സ്പൂൺ
പച്ചമുളക് – ആവശ്യത്തിന്
കറിവേപ്പില- ആവശ്യത്തിന്
നാരങ്ങാ നീര് – 1 ടേബിൾ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
എണ്ണ- ആവശ്യത്തിന്
തയാറാക്കുന്ന വിധം:
സോയ ചങ്ക്‌സ് കുതിർക്കുക എന്നതാണ് ആദ്യ ഘട്ടം. വെള്ളത്തിലിട്ട് 15 മിനിറ്റ് സോയ കുതിർക്കണം. ശേഷം ഇത് വെള്ളം ഊറ്റി മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. ഇനി ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് അരച്ചത്, മഞ്ഞൾപ്പൊടി, കാശ്മീരി മുളക് പൊടി, ഗരം മസാല, കുരുമുളക് പൊടി, മല്ലിപ്പൊടി, കോൺഫ്ലോർ, മൈദ, പെരുംജീരകം എന്നിവ ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കണം. ശേഷം ഇതിലേക്ക് നാരങ്ങാ നീര് കൂടി ഇട്ടു ഇളക്കി വെക്കാം. ഇനി ഒരി പാനിലേക്ക് വറുക്കാൻ ആവശ്യമായ എണ്ണ ഒഴിച്ച് ചൂടാക്കി അതിലേക്ക് സോയ കുറേശ്ശേ ഇട്ടു കൊടുത്തു മീഡിയം തീയിൽ ബ്രൗൺ കളർ ആകുന്നതു വരെ വറുത്തെടുക്കണം. അവസാനമായി ഇതിലേക്ക് കറിവേപ്പിലയും പച്ചമുളകും കൂടി ചേർക്കാം. ഇനിയിത് സെർവ് ചെയ്യാം.