ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത പ്രസ്താവന: അടൂരിനെ തള്ളി സ്പീക്കർ

08:04 PM Aug 04, 2025 | AVANI MV

കണ്ണൂർ: പൊതു പരിപാടിയിൽ ദളിത് വിരുദ്ധ പരാമർശം നടത്തിയ സംവിധായകൻഅടൂർ ഗോപാലകൃഷ്ണനെ  തള്ളി പറഞ്ഞ് സ്പീക്കർ എ എൻ ഷംസീർ. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.അടൂരിനെ പോലെയുള്ളവരിൽ നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത പ്രസ്തവനയാണിത്. 

പ്രസംഗത്തിലെ മറ്റു വിവരങ്ങൾ തനിക്കറിയില്ല കൊടി സുനി വിഷയത്തിൽ ജയിൽ അന്തേവാസികളുടെ മദ്യപാനം പ്രോത്സാഹിപ്പിക്കാൻ പാടില്ലെന്നതാണ് സർക്കാർ നയം' ഈ കാര്യത്തിൽ സർക്കാർഗൗരവത്തിൽ നടപടി എടുത്തു .കൂട്ടുനിന്നവർക്കെതിരെയും നടപടിയെടുത്തുവെന്ന് മൂന്ന് പൊലിസുകാരുടെ സസ്പെൻഷൻ ചൂണ്ടികാട്ടി അദ്ദേഹം പറഞ്ഞു.