+

നിയമസഭ അന്തർദേശീയ പുസ്തകോത്സവം: യുവാക്കളെ ആകർഷിക്കാൻ സ്പീക്കർ

നിയമസഭ അന്തർദേശീയ പുസ്തകോത്സവത്തിന്റെ പ്രചാരണത്തിനായി നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ സോഷ്യൽ മീഡിയയിൽ വ്യത്യസ്തമായ ഒരു പോസ്റ്റ് പങ്കുവെച്ചു.

തിരുവനന്തപുരം: നിയമസഭ അന്തർദേശീയ പുസ്തകോത്സവത്തിന്റെ പ്രചാരണത്തിനായി നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ സോഷ്യൽ മീഡിയയിൽ വ്യത്യസ്തമായ ഒരു പോസ്റ്റ് പങ്കുവെച്ചു. ഏഴു മുതൽ 13 വരെ നടക്കുന്ന ഈ ഉത്സവത്തിലേക്ക് യുവാക്കളെ ആകർഷിക്കുകയാണ് ലക്ഷ്യം.

"ഹലോ ഗയ്സ്... ഉത്സവ വൈബിലേക്ക് നിയമസഭ ഒരുങ്ങുകയാണ്... ഉത്സവമാണ്... കലാ സാംസ്കാരിക നമ്മേളനങ്ങളുടെ, നിറവാർന്ന വർണ്ണ ഘോഷങ്ങളുടെ , വായനയുടെ, വാദ മുഖങ്ങളുടെ എല്ലാം സംഗമിക്കുന്ന ഉത്സവ കാലമാണ് ... ഇനിയും നിയമസഭ കാണാത്തവർക്ക് ഒരു തടസ്സവുമില്ലാതെ സഭാ ഗേറ്റിനകത്തേക്ക് 7 മുതൽ 13 വരെ നിങ്ങൾക്കും കയറാം .... Come On all And enjoy...." എന്നാണ് സ്പീക്കറുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്.

ന്യൂ ജനറേഷൻ വാക്കുകൾ ഉപയോഗിച്ച് തയ്യാറാക്കിയ ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. നിയമസഭയുടെ അകത്തളങ്ങൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഈ അവസരം പ്രയോജനപ്പെടുത്താമെന്നും സ്പീക്കർ അറിയിച്ചു.

facebook twitter