+

സ്പെഷ്യൽ ചിക്കൻ മുളകു ബജി..

ചിക്കന്‍ കൊണ്ടോരു മുളകുബജി ട്രൈ ചെയ്താലോ…  എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ചിക്കൻ മുളകുബജി ഇതാ…. ചിക്കൻ മുളകുബജിയ്ക്ക് ആവശ്യമായ ചേരുവകൾ ചിക്കൻ എല്ലില്ലാതെ- 200 ഗ്രാം


ചിക്കന്‍ കൊണ്ടോരു മുളകുബജി ട്രൈ ചെയ്താലോ…  എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ചിക്കൻ മുളകുബജി ഇതാ….
ചിക്കൻ മുളകുബജിയ്ക്ക് ആവശ്യമായ ചേരുവകൾ

ചിക്കൻ എല്ലില്ലാതെ- 200 ഗ്രാം

പച്ചമുളക് ആവശ്യത്തിന് 20 എണ്ണം

കോഴിമുട്ട- 3എണ്ണം

മൈദപ്പൊടി- 300ഗ്രാം

ഉപ്പ് പാകത്തിന്

റസ്ക് പൊടിച്ചത്- 200 ഗ്രാം

മുളകുപൊടി- 1 ടീസ്പൂൺ

മഞ്ഞൾപ്പൊടി- കാൽ ടീസ്പൂൺ

എണ്ണ

തയ്യാറാക്കുന്ന വിധം

ചിക്കൻ ചെറുതായി അരിഞ്ഞ് മുളകുപൊടിയും ഉപ്പും ചേർത്ത്
ഒരു പകുതി വേവിച്ച് എടുക്കുക.
മുളക് നടുവില്‍ മുറിക്കുക. ഒരു പാത്രത്തിൽ കോഴിമുട്ടയും മൈദയും വെള്ളവും ചേർത്ത് മിശ്രിതം ഉണ്ടാക്കുക…
അടുക്കിവെച്ച് മുളകിൽ ചിക്കൻ പീസ് ഫില്ല് ചെയ്ത് മൈദയും കോഴിമുട്ടയും മിശ്രിതത്തിൽ മുക്കിയെടുത്ത് റെസ്ക് പൊടിയില്‍ പുരട്ടിയെടുക്കുക. ശേഷം, ചൂടായ എണ്ണയില്‍ പൊരിച്ചെടുക്കാം.
അങ്ങനെ നമ്മുടെ ചിക്കൻ മുളകുബജി റെഡി.

facebook twitter