സ്‌പെഷ്യൽ ഫ്രൂട്ട്‌സ് സലാഡ്

08:40 AM Apr 28, 2025 | Kavya Ramachandran

ആവശ്യമുള്ള സാധനങ്ങൾ

 ആപ്പിൾ,ഓറഞ്ച്,മുന്തിരി,റോബസ്റ്റപഴം, പൈനാപ്പിൾ -1/4 കപ്പ് വീതം അരിഞ്ഞെടുത്തത്
പഞ്ചസാര - 1./2 കപ്പ്
വെള്ളം- 1/4 കപ്പ്
മാമ്പഴം ചെറിയ കഷണങ്ങളാക്കിയത് - 2 കപ്പ്
വെള്ളം - 2 കപ്പ്
കണ്ടൻസിഡ് മിൽക്ക് - 1/.2 ടിൻ
മാംഗോ ഐസ്‌ക്രീം- ഒരു സ്‌കൂപ്പ്
തയ്യാറാക്കുന്ന വിധം

പഞ്ചസാരയിൽ അൽപ്പം വെളളമൊഴിച്ച് ചൂടാക്കി അലിയിപ്പിച്ചെടുക്കുക. തിളയ്ക്കുമ്പോൾ വാങ്ങി തണുപ്പിക്കുക. തണുത്ത ശേഷം പഴങ്ങൾ അരിഞ്ഞത് പഞ്ചസാര വെളളത്തിലേക്ക് ചേർത്ത് ഫ്രിഡ്ജിൽ തണുക്കാൻ വയ്ക്കുക.

വെളളത്തിൽ മാങ്ങ ചേർത്ത് തിളപ്പിക്കുക. വെന്ത് ഉടഞ്ഞ ശേഷം വാങ്ങിവയ്ക്കാം. ചൂട് മാറുമ്പോൾ മിക്‌സിയിലിട്ട് അരച്ചെടുക്കാം. ഇതിലേക്ക് കണ്ടൻസിഡ് മിൽക്ക് ചേർത്തിളക്കി ഫ്രിഡ്ജിൽ വച്ച് തണുപ്പിക്കാം. ഇത് ഫ്രൂട്ട്‌സിന് മുകളിലൊഴിച്ച് വിളമ്പാവുന്നതാണ്. മുകളിൽ മാംഗോ ഐസ്‌ക്രീം കൂടി വച്ചാൽ അടിപൊളിയായി.