
തിരുവനന്തപുരം: ഉത്രാട ദിനത്തില്‍ സപ്ലൈകോയില്‍ പ്രത്യേക ഓഫറുണ്ടാകുമെന്ന് മന്ത്രി ജി ആർ അനില്‍. ഹാപ്പി അവേഴ്സ് എന്ന പേരില്‍ നാളെ നോണ്‍ സബ്സിഡി സാധനങ്ങള്‍ക്ക് എല്ലാ ഔട്ട്ലെറ്റുകളിലും 10% വരെ വിലകുറവ് അധികമായി ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.രാവിലെ മുതല്‍ വൈകുന്നേരം വരെയാണ് ഓഫർ ഉണ്ടാവുക എന്നും മന്ത്രി വ്യക്തമാക്കി.
സെപ്റ്റംബര്‍ 3, 4 തീയതികളില്‍ സപ്ലൈകോയുടെ വില്‍പ്പനശാലകളില്‍ നിന്നും 1,500 രൂപയോ അതില്‍ അധികമോ സബ്‌സിഡി ഇതര ഉത്പന്നങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ഒരു ലിറ്റര്‍ വെളിച്ചെണ്ണ 50 രൂപ വിലക്കുറവില്‍ സ്പെഷ്യല്‍ ഓഫറായി ലഭിക്കും.ഒരു ലിറ്ററിന് 389 വിലയുള്ള വെളിച്ചെണ്ണയാണ് 339 രൂപക്ക് ഈ ദിവസങ്ങളില്‍ വിതരണം ചെയ്യുന്നതെന്ന് മന്ത്രി ജി. ആര്‍. അനില്‍ അറിയിച്ചു.