അവശ്യ ചേരുവകൾ
ഇടിച്ചക്ക
മത്തൻ
വൻപയർ
വാഴക്കായ
അമരയ്ക്ക
മുളകുപൊടി
മഞ്ഞൾപ്പൊടി
ഉപ്പ്
വെളിച്ചെണ്ണ
പച്ചമുളക്
നാളികേരം
കറിവേപ്പില
തയ്യാറാക്കുന്ന വിധം
നന്നായി പഴുത്ത മത്തൻ, അമരയ്ക്ക, ഇടിചക്ക, വാഴക്കായ, എന്നിവ വൃത്തിയായി കഴുകി ചെറിയ കഷ്ണങ്ങളാക്കിയെടുക്കാം. വെള്ളത്തിൽ കുതിർത്തെടുത്ത വൻപയർ വേവിച്ചെടുക്കാം. മറ്റൊരു പാത്രത്തിൽ ഇടിചക്ക, വാഴക്കായ എന്നിവ വേവിക്കാം. ഇവ പകുതി വെന്തു കഴിയുമ്പോൾ അമരയ്ക്ക, മത്തൻ എന്നിവ ചേർക്കാം.
പച്ചക്കറികൾ വേവിച്ചതിലേയ്ക്ക് വൻപയറും എരിവിനനുസരിച്ച് മുളകുപൊടി, മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കാം. ഇതേ സമയം രണ്ട് പച്ചമുളകിലേയ്ക്ക് അര മുറി തേങ്ങ ചിരകിയതും ഒരുപിടി കറിവേപ്പിലയും ചേർത്ത് അരച്ചെടുക്കാം. ഈ അരപ്പ് വെന്തപച്ചക്കറിയിൽ ചേർത്ത് അടച്ചു വച്ച് തിളപ്പിക്കാം. വെന്ത് വെള്ളം വറ്റി വരുമ്പോൾ അടുപ്പണച്ച് മുകളിൽ വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് അടുപ്പിൽ നിന്നും മാറ്റാം