+

ഇനി സ്പെഷലായി ‌‌‌‌‌ഉന്നക്കായ ഉണ്ടാക്കിക്കോളൂ

അധികം പഴുക്കാത്ത നേന്ത്രപ്പഴം - 2 ഏലയ്ക്ക ഉണക്കമുന്തിരി

ചേരുവകൾ

അധികം പഴുക്കാത്ത നേന്ത്രപ്പഴം - 2
ഏലയ്ക്ക
ഉണക്കമുന്തിരി
തേങ്ങ ചിരകിയത് - 1 കപ്പ്
പഞ്ചസാര - 2 ടേബിൾസ്പൂൺ
എണ്ണ - 1 കപ്പ്

ഉണ്ടാക്കുന്ന വിധം

പഴം പുഴുങ്ങിയെടുത്ത് തണുക്കാൻ വയ്ക്കാം. പഞ്ചസാര പാനിയുണ്ടാക്കി, അതിലേക്ക്‌  ചിരകിയ തേങ്ങയും മുന്തിരിയും ഏലയ്ക്ക പൊടിച്ചതും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

പുഴുങ്ങിയ പഴത്തിന്റെ നാര് കളഞ്ഞ് നന്നായി ഉടച്ചെടുക്കുക. ഇതൊരു ഉരുളയാക്കി ഉരുട്ടി കൈയിൽ എണ്ണ തടവിയ ശേഷം കൈവെളളയിൽ വച്ച് പരത്തുക. ഇതിനകത്ത് തേങ്ങ - പഞ്ചസാര മിശ്രിതം ആവശ്യത്തിന് നിറച്ച് ഉന്നക്കായയുടെ ആകൃതിയിൽ  നീളത്തിൽ ഉരുട്ടിയെടുക്കുക. എല്ലാം ഉരുട്ടി എടുത്ത ശേഷം എണ്ണ ചൂടാക്കി അതിലിട്ട് തവിട്ട്‌ നിറമാകുന്നതുവരെ വറുത്തെടുക്കണം

facebook twitter