ചേരുവകൾ
മുട്ട 2 എണ്ണം
പഞ്ചസാര 1/2 കപ്പ്
വാനില എസൻസ് 1 ടീസ്പൂൺ
വിനാഗിരി 1ടീസ്പൂൺ
എണ്ണ 1/2 കപ്പ്
മൈദ 1കപ്പ് + 1 ടേബിൾസ്പൂൺ
ബേക്കിങ് പൗഡർ 1 ടീസ്പൂൺ
ടൂട്ടി ഫ്രുട്ടി 2 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
മുട്ട, പഞ്ചസാര, വാനില എസൻസ്, വിനാഗിരി, എണ്ണ എന്നിവ ചേർത്ത് മിക്സ് ചെയ്യുക.
ഇതിലേക്ക് മൈദ, ബേക്കിങ് പൗഡർ എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കുക.
ടൂട്ടി ഫ്രൂട്ടി, ഒരു സ്പൂൺ മൈദ എന്നിവ തയാറാക്കിയ മാവിൽ ചേർത്ത് ഇളക്കി യോജിപ്പിക്കുക.
ഈ മാവ് ബേക്കിങ് ട്രേയിലേക്ക് ഒഴിച്ച് പ്രീ ഹീറ്റഡ് അവ്നിൽ 180 ഡിഗ്രിയിൽ ൽ 25 30 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക.
ബേക്ക് ചെയ്തെടുത്ത കേക്ക് ചെറുതായി റസ്കിന്റെ ആകൃതിയിൽ മുറിച്ച് ബേക്കിങ് ട്രേയിൽ നിരത്തുക.
ഇത് വീണ്ടും 150 ഡിഗ്രിയിൽ 15 20 മിനിറ്റ് ഒരു വശം ബേക്ക് ചെയ്തെടുക്കുക.
മറുവശവും 150 ഡിഗ്രിയിൽ 15 20 ബേക്ക് ചെയ്തെടുക്കുക