ചേരുവകൾ
ഗോതമ്പ് മാവ്- 1 കപ്പ്
പഞ്ചസാര- ½ സ്പൂൺ
ഉപ്പ്- ആവശ്യത്തിന്
എണ്ണ- 2 സ്പൂൺ
വെള്ളം- ½ കപ്പ്
തയ്യാറാക്കുന്ന വിധം
ഒരു കപ്പ് ഗോതമ്പ് പൊടിയിലേയ്ക്ക് അര സ്പൂൺ പഞ്ചസാര ചേർക്കാം.
അതിലേയ്ക്ക് ആവശ്യത്തിന് ഉപ്പ്, രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ അല്ലെങ്കിൽ നെയ്യ് എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം.
ഒപ്പം അര കപ്പ് വെള്ളം ഒഴിച്ച് മാവ് കുഴച്ചെടുക്കാം. അധികം കട്ടി കൂടാതം മൃദുവായി പരത്തിയെടുത്ത മാവിനു മുകളിൽ കുറച്ച് എണ്ണ പുരട്ടി അൽപ സമയം അടുച്ചു വയ്ക്കാം.
ചപ്പാത്തി ബോർഡിനു മുകളിൽ കുറച്ച് എണ്ണ പുരട്ടി മാവിൽ നിന്നും കുറച്ചെടുത്ത് ചെറിയ ഉരുളകളാക്കാം.
അവ കട്ടി കുറച്ച് പരത്തിയെടുക്കാം. ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം.
പരത്തിയെടുത്ത ചപ്പാത്തി പാനിനു മുകളിൽ വച്ചു ഇരുവശവും ചുട്ടെടുക്കാം.
പഞ്ചസാരയും എണ്ണയും ചേർക്കുന്നത് ചപ്പാത്തി കൂടുതിൽ രുചികരവും സോഫ്റ്റുമാകുന്നതിനു സഹായിക്കും.
എണ്ണ കൂടാതെ പാൽ, തൈര്, നെയ്യ്, ചൂടുവെള്ളം എന്നിവയൊക്കെ ചേർത്ത് മാവ് കുഴച്ചാൽ ചപ്പാത്തി മൃദുവാകും.