+

സ്‌പോർട്‌സ് ജേണലിസ്റ്റ്‌സ് അസോസിയേഷൻ ലോഗോ തയാറാക്കാൻ അവസരം

കേരളത്തിലെ സ്‌പോർട്‌സ് ജേണലിസ്റ്റുകളുടെ കൂട്ടായ്മയായ കെ.സ്‌പോർട്‌സ് ജേണലിസ്റ്റ്‌സ് അസോസിയേഷൻ (KSJA) ലോഗോ തയാറാക്കാൻ അവസരം.

കൊച്ചി: കേരളത്തിലെ സ്‌പോർട്‌സ് ജേണലിസ്റ്റുകളുടെ കൂട്ടായ്മയായ കെ.സ്‌പോർട്‌സ് ജേണലിസ്റ്റ്‌സ് അസോസിയേഷൻ (KSJA) ലോഗോ തയാറാക്കാൻ അവസരം. ഡിജിറ്റലായും ഉപയോഗിക്കാവുന്ന ലോഗോ ആയിരിക്കണം. തയാറാക്കിയ ലോഗോ ksjaofficial25@gmail.com എന്ന മെയിൽ ഐഡിയിലേക്ക് അയക്കുക.
തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ തയാറാക്കിയ വ്യക്തിക്ക് ജൂൺ 15ന് എറണാകുളത്ത് ചേരുന്ന കെഎസ്‌ജെഎ പൊതുയോഗത്തിൽ പാരിതോഷികം നൽകും. ഒരാൾക്ക് എത്ര എൻട്രികൾ വേണമെങ്കിലും അയയ്ക്കാം. ലോഗോകൾ അയയ്‌ക്കേണ്ട അവസാന തീയതി 2025 ജൂൺ 11
facebook twitter