ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം മണലില്‍ കണ്ടെത്തിയ സംഭവം ; ജീവനക്കാരെ വീണ്ടും ചോദ്യം ചെയ്യും

06:32 AM May 13, 2025 |


ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം മാറ്റിയ സംഭവത്തില്‍ അന്വേഷണം ജീവനക്കാരിലേക്ക്. സ്‌ട്രോങ്‌റൂമില്‍ സൂക്ഷിച്ചിരുന്ന 13പവന്‍ സ്വര്‍ണമാണ് മണലില്‍ കണ്ടെത്തിയത്. ഇതില്‍ സംശയിക്കുന്ന 8 ജീവനക്കാരെ ഫോര്‍ട്ട് പൊലീസ് ഇന്നലെ ചോദ്യം ചെയ്തു. 

ഇന്ന് വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വര്‍ണം നിലത്തിട്ട് മണലില്‍ കുഴിച്ചു മൂടാനുള്ള കാരണമെന്തെന്ന് വ്യക്തമായാല്‍ പൊലീസ് തുടര്‍ നടപടികളിലേക്ക് നീങ്ങും. രണ്ട് ദിവസം മുമ്പാണ് ശ്രീകോവിലിന്റെ വാതില്‍ സ്വര്‍ണം പൂശാനായി പുറത്തെടുത്ത സ്വര്‍ണതകിട് കാണാതായത്.