കണ്ണൂരിലെ പ്രമുഖ വ്യവസായി കല്ലാളത്തിൽ ശ്രീധരൻ അന്തരിച്ചു

01:25 PM Oct 15, 2025 | AVANI MV


കണ്ണൂർ: പ്രമുഖ വ്യവസായി കല്ലാളത്തിൽ ശ്രീധരൻ (97) അന്തരിച്ചു. പ്രായാധിക്യത്താലുള്ള അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെഇന്നു രാവിലെ സ്വകാര്യ ആശുപത്രിയലായിരുന്നു അന്ത്യം. 

രാവിലെ 11 ഓടെ വീട്ടിലെത്തിച്ച മൃതദേഹം നാളെ പയ്യാമ്പലത്ത് സംസ്കരിക്കും. കെ എസ് ഡിസ്റ്റിലറി, കവിത ടൂറിസ്റ്റ് ഹോം, കവിത തീയറ്റർ, ഹോട്ടൽ സവോയി, ശ്രീ ചന്ദ് ഹോസ്പിറ്റൽ എന്നിവയുടെ ഉടമയാണ്. ഭാര്യ: ചന്ദ്രിക. മക്കൾ: അനൂപ്, മേരിഷ്, ഷെരീഷ്, ജൂല ( എല്ലാവരും കെ എസ് ഗ്രൂപ്പ് പാർട്ണർമാർ). മരുമക്കൾ: സവിത, പഞ്ചമി, സോണി, പ്രനീൽ (വ്യവസായി , മുംബൈ).