+

വർക്കലയില്‍ മദ്യലഹരിയില്‍ സഹയാത്രികൻ ട്രെയിനില്‍ നിന്ന് തള്ളിയിട്ട ശ്രീക്കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു

വർക്കലയില്‍ മദ്യലഹരിയില്‍ സഹയാത്രികൻ ട്രെയിനില്‍ നിന്ന് തള്ളിയിട്ട ശ്രീക്കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു.തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയില്‍ തുടരുകയാണ് ശ്രീക്കുട്ടി

തിരുവനന്തപുരം: വർക്കലയില്‍ മദ്യലഹരിയില്‍ സഹയാത്രികൻ ട്രെയിനില്‍ നിന്ന് തള്ളിയിട്ട ശ്രീക്കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു.തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയില്‍ തുടരുകയാണ് ശ്രീക്കുട്ടി.

ബ്രെയിന്‍സ്റ്റെമിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇത് നാഡീഞരമ്ബുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കാനിടയുണ്ട്. നിലവില്‍ തുടർച്ചയായി സിടി സ്കാൻ അടക്കം എടുത്തുള്ള വിദഗ്ധ പരിശോധനകള്‍ നടക്കുകയാണ്. ഭക്ഷണം ട്യൂബിലൂടെയാണ് നല്കുന്നത്.

സിടി ആന്‍ജിയോഗ്രാം ചെയ്യാനാണ് ഡോക്ടര്‍മാരുടെ തീരുമാനം. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള പെണ്‍കുട്ടിക്ക് ചെറിയചലനങ്ങളുണ്ടെന്നും ആശുപത്രി അറിയിച്ചു.ശ്രീക്കുട്ടിയെ നടുവിന് ചവിട്ടിയാണ് പ്രതിയായ സുരേഷ് കുമാർ ട്രെയിനിന് പുറത്തേക്ക് തള്ളിയിട്ടതെന്നും എഫ്‌ഐആറില്‍ സ്ഥിരീകരിക്കുന്നുണ്ട്.

Trending :
facebook twitter