+

ഇന്ന് മകന്‍റെ ചോറൂണ്; കടബാധ്യതയെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു

വിതുരയില്‍ കടബാധ്യതയെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. വിതുര പേരയത്തുപാറ സ്വദേശി അമല്‍ കൃഷ്ണനാണ് മരിച്ചത്.ഇന്ന് അമലിന്‍റെ മകന്‍റെ ചോറൂണ് ദിവസമായിരുന്നു. 

തിരുവനന്തപുരം: വിതുരയില്‍ കടബാധ്യതയെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. വിതുര പേരയത്തുപാറ സ്വദേശി അമല്‍ കൃഷ്ണനാണ് മരിച്ചത്.ഇന്ന് അമലിന്‍റെ മകന്‍റെ ചോറൂണ് ദിവസമായിരുന്നു. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. സമീപത്തുള്ള ഗുരുമന്ദിരത്തില്‍ വീട്ടുകാർ ചോറു കൊടുത്തുകൊണ്ടിരുന്ന സമയത്തായിരുന്നു ആത്മഹത്യ.

പേരയത്തുപാറയില്‍ ലാംസിയ എന്ന് പേരുള്ള ടർഫ് സുഹൃത്തുക്കള്‍ക്കൊപ്പം നടത്തിവരികയായിരുന്നു. ഈ ടർഫിനു സമീപത്തുള്ള പഴയ കെട്ടിടത്തിനകത്താണ് അമലിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപത്തു നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു.ടര്‍ഫ് നടത്തുന്നതിലടക്കം അമലിന് ലക്ഷങ്ങളുടെ കടബാധ്യതയുണ്ടായിരുന്നുവെന്നാണ് വിവരം.

മകന്‍റെ ചോറൂന് അമല്‍ ഗുരുമന്ദിരത്തില്‍ എത്താത്തിനെതുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ നഷ്ടമായിരുന്നു. 

facebook twitter