അംജിത് എസ്.കെ, സിനീഷ് അലി പുതുശ്ശേരി, ഫിനോസ് ഇലച്ചോല, സമീര്‍ ചെമ്പായില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച് ആരതി ഗായത്രി ദേവി തിരക്കഥ രചിച്ച് സംവിധാനം ചെയ്ത 'തേരി മേരി' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നിരവധി താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് മനോഹരമായ പോസ്റ്റര്‍ പുറത്തുവന്നത്.
അനൂപ് മേനോന്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത 'കിംഗ്ഫിഷ്' എന്ന ചിത്രത്തിനു ശേഷം ടെക്സാസ് ഫിലിം ഫാക്ടറി നിര്‍മിക്കുന്ന ചിത്രം കൂടിയാണിത്. ഒരു ബീച്ചിന്റെ ബാക്ഗ്രൗണ്ടില്‍ നായികാ നായകന്മാര്‍ നില്‍ക്കുന്ന പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ടൂറിസവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന രണ്ടു ചെറുപ്പക്കാരുടെ കഥ അതീവ ഹൃദ്യമായി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ ആരതി ഗായത്രി ദേവി. ശ്രീനാഥ് ഭാസിയും, ഷൈന്‍ ടോം ചാക്കോയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ തെലുങ്ക് ഇന്‍ഫ്‌ലുവന്‍സര്‍ ശ്രീരംഗസുധയും മലയാളികളുടെ പ്രിയപ്പെട്ട അന്നാ രേഷ്മ രാജനുമാണ് നായികമാര്‍. ഇര്‍ഷാദ് അലി, സോഹന്‍ സീനുലാല്‍, ബബിതാ ബാബു എന്നിവരും, നിരവധി പുതുമുഖങ്ങളും പ്രധാന വേഷങ്ങളിലെത്തുന്നു. ചെറുപ്പക്കാരുടെ കാഴ്ച്ചപ്പാടുകള്‍ക്കും വികാരവിചാരങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്‍കിക്കൊണ്ടാണ് ഈ ചിത്രത്തിന്റെ അവതരണം.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: അലക്‌സ് തോമസ്, അഡീഷണല്‍ സ്‌ക്രിപ്റ്റ്: അരുണ്‍ കാരി മുട്ടം, ക്രിയേറ്റീവ് ഡയറക്ടര്‍: വരുണ്‍ ജി. പണിക്കര്‍,സംഗീതം: കൈലാസ് മേനോന്‍, ഛായാഗ്രഹണം: ബിപിന്‍ ബാലകൃഷ്ണന്‍, എഡിറ്റിംഗ്: എം.എസ്. അയ്യപ്പന്‍ നായര്‍, ആര്‍ട്ട്: സാബുറാം, വസ്ത്രാലങ്കാരം: വെങ്കിട്ട് സുനില്‍, മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിനു മുരളി, പ്രൊഡക്ഷന്‍ മാനേജേഴ്‌സ്: സജയന്‍ ഉദയന്‍കുളങ്ങര, സുജിത് വി.എസ്, പിആര്‍ഒ- മഞ്ജു ഗോപിനാഥ്, ഡിസൈന്‍സ്: ആര്‍ട്ടോകാര്‍പസ്. വര്‍ക്കല, കോവളം എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായ 'തേരി മേരി' എന്ന ചിത്രം ഉടന്‍ പ്രേക്ഷകരില്‍ എത്തും.