+

'കർണ്ണന് പോലും അസൂയ തോന്നും വിധം ഈ KKR കവചം! '; സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാ​ഗേഷിനെ അഭിനന്ദിച്ച് ദിവ്യ എസ് അയ്യ‍ർ

 'കർണ്ണന് പോലും അസൂയ തോന്നും വിധം ഈ KKR കവചം!,  സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ കെ രാഗേഷിനെ അഭിനന്ദിച്ച് ദിവ്യ എസ് അയ്യർ ഐഎഎസ്

തിരുവനന്തപുരം:  'കർണ്ണന് പോലും അസൂയ തോന്നും വിധം ഈ KKR കവചം!,  സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ കെ രാഗേഷിനെ അഭിനന്ദിച്ച് ദിവ്യ എസ് അയ്യർ ഐഎഎസ്. 'കർണ്ണന് പോലും അസൂയ തോന്നും വിധം ഈ KKR കവചം' എന്ന് തുടങ്ങുന്ന ഇൻസ്റ്റ​ഗ്രാം പോസ്റ്റിൽ താൻ നിരവധി ​ഗുണങ്ങൾ അദ്ദേഹത്തിൻ്റെ ഔദ്യോഗിക ജീവിതത്തിൽ നിന്ന് ഒപ്പിയെടുത്തിട്ടുണ്ടെന്നും ദിവ്യ എസ് അയ്യർ പറയുന്നു. വിശ്വസ്തതയുടെ പാഠപുസ്തകമാണ് കെ കെ രാ​ഗേശെന്നും ദിവ്യ എസ് അയ്യർ കുറിപ്പിൽ പറയുന്നു. കോൺഗ്രസ് നേതാവ് കെ എസ്  ശബരിനാഥിന്റെ ഭാര്യയാണ് ദിവ്യ എസ് അയ്യ‍ർ

ഇൻസ്റ്റാ​ഗ്രാം പോസ്റ്റിൻ്റെ പൂർണ രൂപം

ഇക്കഴിഞ്ഞ മൂന്ന് വർഷങ്ങൾ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം മുന്നിൽ നിന്നു വീക്ഷിച്ച എനിക്കു ഒപ്പിയെടുക്കാൻ സാധിച്ച അനവധി ഗുണങ്ങൾ ഉണ്ട്.
വിശ്വസ്തതയുടെ ഒരു പാഠപുസ്തകം!
കഠിനാധ്വാനത്തിന്റെ ഒരു മഷിക്കൂടു!

facebook twitter