സമുദ്രാതിർത്തി രേഖ മറികടന്നു ; 35 മത്സ്യത്തൊഴിലാളികളെ പിടികൂടി ശ്രീലങ്കൻ നാവികസേന

12:05 PM Nov 04, 2025 | Neha Nair

രാജ്യാന്തര സമുദ്രാതിർത്തി രേഖ (ഐ.എം.ബി.എൽ.) മറികടന്നതിന് 35 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായവരിൽ 31 പേർ തമിഴ്നാട് സ്വദേശികളും നാലുപേർ പുതുച്ചേരിയിൽ നിന്നുള്ളവരുമാണ്. രാമേശ്വരത്തിനടുത്തുവെച്ചാണ് ഇവരെ പിടികൂടിയതെന്നാണ് റിപ്പോർട്ട്.

ഈ സംഭവത്തിൽ വിവിധ രാഷ്ട്രീയ നേതാക്കൾ ആശങ്ക രേഖപ്പെടുത്തുകയും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉടൻ ഇടപെടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

Trending :