+

സംസ്ഥാന സർക്കാർ പട്ടിക വിഭാഗത്തിലെ വിദ്യാർത്ഥികളുടെ വിദേശ പഠന സ്വപ്നം സാധ്യമാക്കുകയാണ്; മന്ത്രി ഒ.ആർ കേളു

സംസ്ഥാന സർക്കാർ പട്ടിക വിഭാഗത്തിലെ വിദ്യാർത്ഥികളുടെ വിദേശ പഠന സ്വപ്നം സാധ്യമാക്കുകയാണ്; മന്ത്രി ഒ.ആർ കേളു

കാസർകോട് :  പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് വിദേശ പഠനം സാധ്യമാക്കാൻ കേരള സർക്കാർ ഒപ്പം നിൽക്കുകയാണെന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു പറഞ്ഞു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചീമേനി ഗ്രാമപഞ്ചായത്തിലെ പയ്യറാട്ട് നിർമ്മിച്ച കമ്മ്യൂണിറ്റി ഹാളിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.


പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിലെ 800 ചെറുപ്പക്കാർക്ക് സർക്കാർ സ്കോളർഷിപ്പ് നൽകി പഠനത്തിനായി വിദേശ രാജ്യങ്ങളിലേക്ക് അയച്ചിരിക്കുകയാണ്. ഓരോരുത്തർക്കും 25 ലക്ഷം രൂപയാണ് നാകുന്നത്. ആസ്ത്രേലിയ, അമേരിക്ക, ജർമ്മനി പോലുള്ള രാജ്യങ്ങളിൽ നമ്മുടെ പട്ടിക വിഭാഗം വിദ്യാർത്ഥികൾ പഠിച്ച് പ്ലേസ്മെൻ്റ് നേടുകയാണ്.

പി.എസ്.സി മുഖാന്തിരം എസ്.സി, എസ്.ടി സ്പെഷ്യൽ റിക്രൂട്ട്മെൻ്റ് നടത്തി കൂടുതൽ ഉദ്യോഗാർഥികളെ സർക്കാർ സർവ്വീസിലേക്ക് ആകർഷിച്ചു. ഡോക്ടറും കളക്ടറും ശാസ്ത്രജ്ഞനും ആകാൻ ആഗ്രഹിക്കുന്നവക്ക് അതിന് ആവശ്യമായ പ്രോത്സാഹനങ്ങൾ നൽകി വരികയാണ്. 

ഭൂമിയും വീടും നൽകുന്ന കാര്യത്തിൽ ഒട്ടും പിന്നിലല്ല സർക്കാർ.  
ജനകീയാസൂത്രണ സംവിധാനത്തിന് ശേഷം നവകേരള മിഷനുമായി മുന്നോട്ട് പോവുകയാണ് സർക്കാർ. മികച്ച റോഡുകൾ, പാലങ്ങൾ, വിദ്യാലയങ്ങൾക്ക് പുതിയ കെട്ടിടങ്ങൾ, ആശുപത്രി കെട്ടിടങ്ങൾ തുടങ്ങിയവ നവകേരള മിഷൻ്റെ ഭാഗമാണ്. ഹരിത കർമ്മസേന അംഗങ്ങൾ ഇന്ന് കേരളത്തിൻ്റെ മുഖച്ഛായ മാറ്റിയെടുക്കുകയാണെന്നും മന്ത്രി പറഞ്ഞു. 

ചടങ്ങിൽ എം രാജഗോപാലൻ എം. എൽ.എ അധ്യക്ഷത വഹിച്ചു. 
അസിസ്റ്റൻറ് എൻജിനീയർ എം.കെ ശ്രുതി റിപ്പോർട്ട് അവതരിപ്പിച്ചു. കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.ജി അജിത് കുമാർ, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.ശകുന്തള, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.കെ ലക്ഷ്മി, കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.ശാന്ത, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ വി.വി സുനിത, സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻമാരായ എം.സുമേഷ്, കെ. അനിൽകുമാർ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എം. കുഞ്ഞിരാമൻ, ടി.എസ് നജീബ്, പി.ബി ഷീബ, കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത് മെമ്പർ എം.ശ്രീജ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ടി.രാകേഷ്, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ പി.വി സതീഷ്കുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം.കെ നളിനാക്ഷൻ, കരിമ്പിൽ കൃഷ്ണൻ, കെ. രാജൻ, മുഹമ്മദ് കുഞ്ഞി കൂളിയാട് എന്നിവർ പങ്കെടുത്തു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മാധവൻ മണിയറ സ്വാഗതവും പട്ടികജാതി പ്രമോട്ടർ എം.സൗമിനി നന്ദിയും പറഞ്ഞു.

facebook twitter