+

നാല് വയസുകാരനായ കുഞ്ഞിനെ തള്ളിയിട്ട് കൊലപ്പെടുത്തി രണ്ടാനമ്മ

തന്റെ കുഞ്ഞിന്റെ മരണത്തിന് കാരണക്കാരി രണ്ടാം ഭാര്യയാണെന്ന് കാണിച്ച് യുവാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തു. 

നാല് വയസുകാരനായ കുഞ്ഞിനെ തള്ളിയിട്ട് കൊലപ്പെടുത്തി രണ്ടാനമ്മ. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് സംഭവം. തന്റെ കുഞ്ഞിന്റെ മരണത്തിന് കാരണക്കാരി രണ്ടാം ഭാര്യയാണെന്ന് കാണിച്ച് യുവാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തു. 

തന്റെ രണ്ടാം ഭാര്യയായ പ്രിയ, മകന്‍ വിവാനോട് ക്രൂരമായി പെരുമാറുകയും നിസ്സാരകാര്യങ്ങള്‍ക്ക് മര്‍ദിക്കുകയും ചെയ്യുമായിരുന്നുവെന്ന് കുട്ടിയുടെ പിതാവായ രാഹുല്‍ കുമാര്‍ പരാതിയില്‍ പറഞ്ഞിട്ടുണ്ട്. ആദ്യ ഭാര്യയുടെ മരണശേഷമാണ് താന്‍ പ്രിയയെ വിവാഹം കഴിച്ചത്. വിവാന്‍ ആദ്യ ഭാര്യയില്‍ ജനിച്ച കുട്ടിയായിരുന്നു.


ഒക്ടോബര്‍ 27 ന് രാഹുല്‍ ജോലിക്ക് പോയ ശേഷമാണ് മകന് ഗുരുതരമായി പരിക്കേറ്റത്. കുട്ടിയെ എടുത്ത് ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയെ കുട്ടി മരിക്കുകയായിരുന്നു. രാഹുല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബിഎന്‍എസ് സെക്ഷന്‍ 105 (കുറ്റകരമായ കൊലപാതകം) പ്രകാരം ഡോയിവാല പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും നടപടികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍ക്കാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചതായും ചോദ്യം ചെയ്യുന്നതിനായി പ്രിയയെ കസ്റ്റഡിയിലെടുത്തതായും പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലില്‍, വിവാനെ താന്‍ ദേഷ്യത്തില്‍ തറയില്‍ തള്ളിയിട്ടതായി യുവതി സമ്മതിച്ചതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.

facebook twitter