
പാലക്കാട്: തനിച്ചു താമസിക്കുന്ന വയോധികയുടെ മാല പിടിച്ചു പറിച്ച ആളെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. ചിറ്റിലഞ്ചേരി കടമ്പിടിയിൽ ശോഭരാജ്(37) ആണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ 11 ന് അയിലൂർ മൂലയിൽ ലക്ഷ്മിയുടെ (83) കഴുത്തിൽ അണിഞ്ഞ നാലര പവന്റെ മാലയാണ് ഇയാൾ പിടിച്ചു പറിച്ചത്.
ലക്ഷ്മി സമീപവാസികളെ വിവരമറിയിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ ഓടിച്ചിട്ട് പിടിച്ചു. ലക്ഷ്മി തനിച്ചു താമസിക്കുന്ന ആളാണെന്ന അറിയുന്ന ആളാണ് പ്രതിയെന്നും ആൾ മുമ്പ് വീട്ടിൽ വന്നിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ആളുകളുടെ പിടിയിലാകുമെന്ന് കണ്ടപ്പോൾ പ്രതി സ്വയം മുറിവേൽപ്പിച്ച് രക്ഷപ്പെടാനുള്ള ശ്രമവും നടത്തിയിരുന്നു.