അയമോദകം ചവയ്ക്കുക
അസിഡിറ്റി അല്ലെങ്കിൽ ഗ്യാസ് വർദ്ധിക്കുന്നത് കൊണ്ട് വയറുവേദന വരാം. വയറുവേദനയും അസിഡിറ്റിയും മാറ്റാൻ കഴിവുള്ള ഒന്നാണ് അയമോദകം. ഒരു സ്പൂൺ നിറയെ അയമോദകക്കുരു എടുത്ത് ചവച്ച് അതിന്റെ നീര് ഇറക്കുകയും അതിന് പുറകെ ഒരു കപ്പ് ചൂടുവെള്ളം കുടിക്കുകയും ചെയ്യുക. ഏതാനും മിനുട്ടുകൾക്കകം ആശ്വാസം ലഭിക്കും.
അയമോദക വെള്ളം
ഒരു സ്പൂൺ അയമോദകക്കുരു, ഒരു ഗ്ലാസ് വെള്ളത്തിലിട്ട് തിളപ്പിച്ച് പകുതിയായി വറ്റിക്കുക. ഇതിലെ വെള്ളം ഊറ്റിയെടുത്ത് അസിഡിറ്റി, വയർ സ്തംഭനം എന്നിവയുള്ളപ്പോൾ കുടിക്കാം.
അയമോദകവും വെറ്റിലയും
ഏതാനും അയമോദകക്കുരു ഒരു വെറ്റിലയിൽ പൊതിഞ്ഞ് വായ്ക്കുള്ളിലേക്ക് വെയ്ക്കുക. ഇതിന്റെ നീര് കഴിയുന്നിടത്തോളം സമയം ഇറക്കുക. ദഹനം മെച്ചപ്പെടുത്താനും ശാരീരിക പ്രവർത്തനത്തെ ഉത്തേജിപ്പിക്കുന്ന എൻസൈമുകൾ ഉമിനീർ ഗ്രന്ഥികളിൽ നിന്ന് പുറത്ത് വിടാനും വെറ്റില സഹായിക്കും.
ചൂട് വെയ്ക്കൽ
ഒരു കപ്പ് അയമോദകം നിറം മാറുന്നത് വരെ വറുക്കുക. ഇത് ഒരു കോട്ടൺ തുണിയിൽ പൊതിഞ്ഞ് കെട്ടുക. വയറ്റിൽ അല്ലെങ്കിൽ ഗ്യാസ് മൂലം പ്രശ്‌നമുള്ള ഭാഗത്ത് വെച്ച് ചൂട് പിടിക്കുക. അതിന് അധികം ചൂട് ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം.
അയമോദകവും ചതച്ച ഇഞ്ചിയും
അല്പം അയമോദകവും ഒരു കഷ്ണം ചതച്ച ഇഞ്ചിയും ഒരു പാത്രത്തിലെടുത്ത് ഒരു ഗ്ലാസ്സ് വെള്ളം ചേർത്ത് തിളപ്പിച്ച് പകുതിയായി വറ്റിച്ചെടുക്കുക. ഇത് ചൂടോടെ കുടിക്കുക. നല്ല ദഹനം ലഭിക്കാനും ഗ്യാസ് സംബന്ധമായ വേദന പരിഹരിക്കാനും ഇഞ്ചി ഫലപ്രദമാണ്