കറിവേപ്പില കേടുകൂടാതെ ഇങ്ങനെ ഫ്രിഡ്ജിൽ സൂക്ഷിക്കാം

08:05 AM Apr 05, 2025 | Kavya Ramachandran

ഏറെ പോഷക ഗുണങ്ങളും കറിവേപ്പിലയിൽ അടങ്ങിയിട്ടുണ്ട്. കടകളിൽ നിന്നും വാങ്ങുന്ന കറിവേപ്പിലയിൽ പലപ്പോഴും വിഷാംശം കൂടുതലാണ്. ഇവ നീക്കം ചെയ്യാൻ ശ്രദ്ധിക്കണം.

ഒരു പാത്രത്തില്‍ വെള്ളമെടുത്ത് അല്‍പം മഞ്ഞള്‍പൊടി ചേർത്തിളക്കി അതിൽ കറിവേപ്പില പത്ത് മിനിറ്റോളം മുക്കി വയ്ക്കുക. ശേഷം വെള്ളമൊഴിച്ചും കൈകൾ ഉപയോഗിച്ചും ഇലകൾ കഴുകി വൃത്തിയാക്കുക. അതിനു ശേഷം വേണം കറിവേപ്പില ഫ്രിഡ്ജിൽ സ്റ്റോർ ചെയ്യാൻ.


കറിവേപ്പില ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോഴും അൽപ്പം കരുതൽ വേണം. ഇലയിൽ നനവുണ്ടെങ്കിൽ പെട്ടെന്ന് തന്നെ ചീഞ്ഞുപോവും. അതിനാൽ ഇലയിലെ നനവ് നന്നായി തുടച്ചു കളഞ്ഞതിനു ശേഷം ഒരു കുപ്പിയിലിട്ട് സൂക്ഷിച്ചുവയ്ക്കാം.


രണ്ടാമത്തെ രീതി, നന്നായി വെള്ളത്തിൽ കഴുകിയെടുത്ത കറിവേപ്പില ഒരു ഉണങ്ങിയ ടവ്വലിനു മുകളിൽ വെള്ളം വാർന്നുപോവാനായി വയ്ക്കുക. ഒരു പേപ്പർ ടവ്വൽ ഉപയോഗിച്ച് ശേഷിക്കുന്ന ജലാംശം ഒപ്പിയെടുക്കുക. ഇലകൾ തണ്ടിൽ നിന്നും വേർപ്പെടുത്തുക. വീണ്ടും മൂന്നു മണിക്കൂറോളം ഉണങ്ങാൻ ഇടുക. അതിനു ശേഷം ഒരു പ്ലാസ്റ്റിക് ടിൻ എടുത്ത് അതിനകത്ത് ടിഷ്യൂ പേപ്പർ വിരിച്ച് മുകളിലായി കറിവേപ്പില ഇലകൾ നിരത്തിവയ്ക്കുക. മുകളിലായി വീണ്ടുമൊരു ടിഷ്യൂ പേപ്പർ കൂടി വിരിച്ചതിനു ശേഷം വായു കേറാത്ത രീതിയിൽ പാത്രം അടച്ചു ഫ്രിഡ്ജിൽ വയ്ക്കാം.

മറ്റൊരു രീതി, ജലാംശം ഉണക്കികളഞ്ഞ കറിവേപ്പില തണ്ടോടു കൂടി തന്നെ ഒരു ടിഷ്യൂ പേപ്പറിൽ പൊതിഞ്ഞ് സിപ്പ് ലോക്ക് കവറിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ്.