കണ്ണൂർ: കണ്ണൂർ നഗരത്തിൽ വീണ്ടും തെരുവ് നായയുടെ ആക്രമണം. സബ് ജയിൽ പരിസരം, കാൽടെക്സ് ഭാഗങ്ങളിൽ നിന്നാണ് പതിനഞ്ചോളം പേർക്ക് തെരുവ് നായയുടെ കടിയേറ്റത്.
ഇവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ഇന്ന് ഉച്ചയ്ക്ക് 12.30 നായിരുന്നു സംഭവം.മൂന്നു പേർക്ക് സബ് ജയിൽ പരിസരത്ത് വച്ചാണ് നായയുടെ കടിയേറ്റത്. ഇതിനു ശേഷം മറ്റിടങ്ങളിലേക്കും നായ ആക്രമണം വ്യാപിപ്പിക്കുകയായിരുന്നു.
Trending :