തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പണിമുടക്കിനെ വിമര്‍ശിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്. സമരം നീതീകരിക്കാന്‍ കഴിയില്ലെന്ന് ടി.പി.രാമകൃഷ്ണന് പറഞ്ഞു.
സര്‍ക്കാര്‍ ജീവനക്കാരെയും അവരുടെ ആവശ്യങ്ങളെയും പരിഗണിക്കുന്നതില്‍ ഇടതു സര്‍ക്കാര്‍ വിമുഖത കാണിക്കില്ല. പങ്കാളിത്ത പെന്ഷന് നടപ്പാക്കിയത് ആരുടെ കാലത്താണെന്നത് മറന്നു പോകരുതെന്നും ചൂണ്ടിക്കാട്ടി. പങ്കാളിത്ത പെന്ഷന് നടപ്പിലാക്കിയത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ്. ഇപ്പോള്‍ നടക്കുന്നത് വസ്തുതകളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടലാണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ അഭിപ്രായപ്പെട്ടു.