+

പരീക്ഷ ഹാളിലിരുന്ന് ഉറങ്ങി വിദ്യാര്‍ഥി, അധ്യാപകൻ കൈകാര്യം ചെയ്തത് ഇങ്ങനെ

ക്ലാസിലിരിക്കുമ്പോൾ ചില സന്ദർഭങ്ങളിൽ പലർക്കും ഉറക്കം വരാറുണ്ട്. അത്തരം അനുഭവങ്ങള്‍ പൊട്ടിച്ചിരികളിലും ചിലപ്പോള്‍ അധ്യാപകരുടെ വഴക്കിലുമായിരിക്കും അവസാനിക്കുക. പരീക്ഷയ്ക്കിടെ ഉറങ്ങിപ്പോയ വിദ്യാര്‍ഥിയെ ഉണര്‍ത്തുന്ന ഒഡീഷയില്‍ നിന്നുള്ള ഒരധ്യാപകന്റെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

'ഏറ്റവും മനോഹരമായ പരീക്ഷാ നിമിഷം' എന്നാണ് വീഡിയോയെ സോഷ്യല്‍ മീഡിയയില്‍ ഏവരും വിശേഷിപ്പിക്കുന്നത്. പ്രഭാത് കുമാര്‍ പ്രധാനാണ് ഇന്‍സ്റ്റാഗ്രാമില്‍ ഈ വീഡിയോ പങ്കുവെച്ചത്. ഈ വൈറല്‍ ക്ലിപ്പ് ദശലക്ഷക്കണക്കിന് തവണയാണ് ആളുകള്‍ കണ്ടത്.

ഉത്തരക്കടലാസും ചോദ്യപേപ്പറും തൊടാതെ, ഡെസ്‌കില്‍ തലവെച്ച് കിടക്കുന്ന ഒരു വിദ്യാര്‍ഥിയെ കാണിച്ചുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. പ്രധാന്‍ അവന്റെ അടുത്തേക്ക് നടന്നുചെന്ന് സൗമ്യമായി പുറത്ത് തലോടി. ഞെട്ടിയുണര്‍ന്ന കുട്ടി മുകളിലേക്ക് നോക്കിയപ്പോള്‍ അധ്യാപകനൊപ്പം ക്ലാസും ചിരിയിലമര്‍ന്നു.

നിരവധി പേരാണ്‌ വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയത്.ഒരു അധ്യാപകനുണ്ടെങ്കില്‍ എല്ലാം കൈകാര്യം ചെയ്യാവുന്നതേയുള്ളൂ,' ഒരു ഉപയോക്താവ് പോസ്റ്റിന് താഴെ കുറിച്ചു.

'സാറിന്റെ പുഞ്ചിരി മനോഹരമാണ്. വഴക്ക് പറയുന്നതിന് പകരം അദ്ദേഹം ചിരിച്ചു - അത് വിദ്യാര്‍ഥികള്‍ക്ക് വലിയൊരു മാറ്റമാണ് നല്‍കിയത്- മറ്റൊരാള്‍ കുറിച്ചു.
 
facebook twitter