ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

04:48 AM Feb 03, 2025 | Suchithra Sivadas

രാജ്യത്തെ നടുക്കിയ ബലാത്സ കൊലപാതകം നടന്ന ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയെ താമസസ്ഥലത്തെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇരുപതുകാരിയായ എംബിബിഎസ് വിദ്യാര്‍ത്ഥിനിയെയാണ് കമര്‍ഹാടിയിലെ ഇഎസ്ഐ ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.


ഇഎസ്ഐ ആശുപത്രിയിലെ ഡോക്ടറായ അമ്മയോടൊപ്പമാണ് വിദ്യാര്‍ത്ഥിനി താമസിച്ചിരുന്നത്. മുറിയുടെ വാതിലില്‍ യുവതിയുടെ അമ്മ നിരവധി തവണ മുട്ടിയെങ്കിലും പ്രതികരണമൊന്നും ഉണ്ടാവാത്തതിനെ തുടര്‍ന്ന് വാതില്‍ തള്ളിത്തുറക്കുകയായിരുന്നു. അപ്പോഴാണ് മകളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

അയല്‍വാസിയുടെ സഹായത്തോടെ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.