ദില്ലിയില്‍ വിദ്യാര്‍ഥിനി കൂട്ട ബലാത്സംഗത്തിന് ഇരയായതായി പരാതി.

12:20 PM Oct 14, 2025 | Kavya Ramachandran

ദില്ലിയില്‍ വിദ്യാര്‍ഥിനി കൂട്ട ബലാത്സംഗത്തിന് ഇരയായതായി പരാതി. സൗത്ത് ഏഷ്യന്‍ സര്‍വകലാശാലയിലാണ് സംഭവം നടന്നത്.
നാല് പേര്‍ ചേര്‍ന്ന് വിദ്യാര്‍ഥിനിയുടെ വസ്ത്രങ്ങള്‍ വലിച്ച് കീറുകയും ലൈംഗികമായി അതിക്രമിച്ചതടക്കമുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. 

ഗാര്‍ഡ് അടക്കമുള്ളവരാണ് തന്നെ അതിക്രമിച്ചതെന്ന് പെണ്‍കുട്ടിയുടെ മൊഴി നൽകിയിട്ടുണ്ട്.വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു.