
കൊല്ലം : തേവലക്കര ബോയ്‌സ് ഹൈസ്‌ക്കൂളില്‍ ഷോക്കേറ്റ് മരിച്ച വിദ്യാര്‍ത്ഥി മിഥുന്റെ കുടുംബത്തിന് നിര്‍മിക്കുന്ന വീടിന്റെ ശിലാസ്ഥാപനം ഇന്ന്. മന്ത്രി ശിവന്‍കുട്ടിയാണ് ശിലാസ്ഥാപനം നിര്‍വഹിക്കുന്നത്. ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡിന്റെ വീടാണ് കുടുംബത്തിനായി ഒരുങ്ങുന്നത്. മകന്റെ വലിയ സ്വപ്‌നമാണ് യാഥാര്‍ത്ഥ്യമാകുന്നതെന്ന് മിഥുന്റെ അമ്മ സുജ പറഞ്ഞു. ഞങ്ങള്‍ നാല് പേരുടേയും സ്വപ്നമായ വീട് മകൻ യാഥാര്‍ത്ഥ്യമാക്കി എന്നും മിഥുന്റെ അമ്മ പറഞ്ഞു.
കുടുംബ സഹചര്യം കണ്ട് വളര്‍ന്ന കുഞ്ഞായിരുന്നു മിഥുന്‍.അവനോട് ഒന്നും പറഞ്ഞ് കൊടുക്കേണ്ട ആവശ്യമില്ലായിരുന്നു. അമ്മ വിഷമിക്കരുതെന്നും ഞാന്‍ ജോലി ചെയ്ത് വീട് വെക്കുമെന്നും മകന്‍ പറയാറുണ്ടായിരുന്നെന്നും അമ്മ പറഞ്ഞു.
ഷോക്കേറ്റ് മരിച്ച മിഥുന്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഓവര്‍സിയറെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചു വരികയാണെന്ന് സംഭവത്തെ തുടര്‍ന്ന് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കിയിരുന്നു.