
കോഴിക്കോട് കളന്‍തോട് എംഇഎസ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം. വിദ്യാര്‍ത്ഥികള്‍ കോളേജില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സപ്ലിമെന്ററി പരീക്ഷയ്ക്കായി കോളേജില്‍ എത്തിയ വിദ്യാര്‍ത്ഥികളും അവസാന വര്‍ഷ വിദ്യാര്‍ഥികളും തമ്മിലാണ് ഏറ്റുമുട്ടിയത്.
മുന്‍ വൈരാഗ്യമാണ് സംഘര്‍ഷത്തിന് കാരണമെന്നാണ് സൂചന. കുന്ദമംഗലം പൊലീസ് എത്തിയാണ് സംഘര്‍ഷത്തിന് അയവ് വരുത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഘര്‍ഷം ഉണ്ടായതിന് പിന്നാലെ ഏറെനേരം മുക്കം- കോഴിക്കോട് റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടു.