+

പ്രധാനാധ്യാപകന്റെ മര്‍ദ്ദനത്തില്‍വിദ്യാര്‍ത്ഥിയുടെ കര്‍ണപുടം തകര്‍ന്ന സംഭവം : വിദ്യാഭ്യാസ ഉപഡയറക്ടര്‍ റിപ്പോര്‍ട്ട്‌സമര്‍പ്പിച്ചു

കഴിഞ്ഞ ദിവസമാണ് കുണ്ടംകുഴി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രധാനാധ്യാപകന്‍ എം അശോകന്‍ മര്‍ദ്ദനത്തില്‍ വിദ്യാര്‍ത്ഥിയുടെ കര്‍ണ്ണപുടം തകര്‍ന്നത്.

പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ പ്രധാനാധ്യാപകന്‍ മര്‍ദ്ദിച്ച് കര്‍ണപുടം തകര്‍ത്ത സംഭവത്തില്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വിദ്യാര്‍ത്ഥിയുടെയും ഹെഡ്മാസ്റ്റര്‍ എം അശോകന്റെയും മൊഴി ഡിഡിഇ ടി വി മധുസൂദനന്‍ രേഖപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ദിവസമാണ് കുണ്ടംകുഴി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രധാനാധ്യാപകന്‍ എം അശോകന്‍ മര്‍ദ്ദനത്തില്‍ വിദ്യാര്‍ത്ഥിയുടെ കര്‍ണ്ണപുടം തകര്‍ന്നത്. അസംബ്ലിക്കിടെ കാല്‍കൊണ്ട് ചരല്‍ നീക്കിയതാണ് അധ്യാപകനെ പ്രകോപിപ്പിച്ചത്. പ്രശ്‌നമൊന്നും ഇല്ലെന്നും കുട്ടി ഒതുങ്ങി നില്‍ക്കാത്തതിനാലാണ് അടിച്ചതെന്നുമാണ് അധ്യാപകന്റെ വിശദീകരണം.

facebook twitter