'ജയിച്ചില്ലെങ്കില്‍ കാമുകി ഉപേക്ഷിക്കും, ജയിപ്പിച്ച് തരണം'; പത്താം ക്ലാസ് പരീക്ഷയിലെ ഉത്തരപേപ്പറിനൊപ്പം പണവും നല്‍കി വിദ്യാര്‍ത്ഥികള്‍;

06:15 PM Apr 21, 2025 | Kavya Ramachandran

 കര്‍ണടകയില്‍ വിദ്യാര്‍ത്ഥികള്‍ ഉത്തരപേപ്പറിനൊപ്പം പണം കൂടി അധ്യാപകര്‍ക്ക് നല്‍കിയ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ചിക്കോടഡിയിലാണ് സംഭവം. പരീക്ഷ കഴിഞ്ഞ് നല്‍കിയ ഉത്തരക്കടലാസിനൊപ്പമാണ് വിദ്യാര്‍ത്ഥികള്‍ പണവും കൂടി അധ്യാപകര്‍ക്ക് നല്‍കിയത്.

തനിക്കൊരു കാമുകി ഉണ്ടെന്നും പരീക്ഷയ്ക്ക് ജയിച്ചില്ലെങ്കില്‍ കാമുകി തന്നെ ഇട്ടിട്ട് പോകുമെന്നും അതിനാല്‍ ദയവായി തന്നെ ജയിപ്പിച്ച് നല്‍കണമെന്ന കുറിപ്പും പണത്തോടൊപ്പം വിദ്യാര്‍ത്ഥികള്‍ അധ്യാപകര്‍ക്ക് നല്‍കി. 500 രൂപയാണ് ജയിപ്പിക്കാനായി അധ്യാപകര്‍ക്ക് വിദ്യാര്‍ത്ഥികള്‍ നല്‍കിയത്.


സാറിന് ചായകുടിക്കാനായി 500 രൂപ ഉത്തരക്കടലാസിനൊപ്പം നല്‍കുന്നുവെന്നും ഒരു വിദ്യാര്‍ത്ഥി കുറിച്ചിട്ടുണ്ട്. നിരവധി കുട്ടികളാണ് തങ്ങളെ വിജയിപ്പിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ട് പണം തരാമെന്ന് അധ്യാപകര്‍ക്ക് വാഗ്ദാനം നല്‍കിയത്.