+

വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു

കക്കാടംപൊയില്‍ കോഴിപ്പാറ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. കോഴിക്കോട് ചേവരമ്പലം തോട്ടില്‍പീടിക അരുളപ്പാട് ദേവീക്ഷേത്രത്തിനു സമീപം 'സാന്ത്വനം' വീട്ടില്‍ സന്ദേശ് (20) ആണ് മരിച്ചത്. കോഴിക്കോട് ദേവഗിരി കോളേജ് ബിഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ്.

നിലമ്പൂര്‍: കക്കാടംപൊയില്‍ കോഴിപ്പാറ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. കോഴിക്കോട് ചേവരമ്പലം തോട്ടില്‍പീടിക അരുളപ്പാട് ദേവീക്ഷേത്രത്തിനു സമീപം 'സാന്ത്വനം' വീട്ടില്‍ സന്ദേശ് (20) ആണ് മരിച്ചത്. കോഴിക്കോട് ദേവഗിരി കോളേജ് ബിഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് വിദ്യാര്‍ഥികളായ മൂന്ന് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളുമടങ്ങിയ ആറംഗസംഘം കടവില്‍ എത്തിയത്. കോഴിപ്പാറ കടവിന് മുകളിലെ കടവില്‍ സന്ദേശ് കുളിക്കാനിറങ്ങി. നീന്തുന്നതിനിടയില്‍ കയത്തില്‍ താഴുകയായിരുന്നു. വനംവകുപ്പ് വാച്ചര്‍മാര്‍ പുഴയിലേക്ക് ചാടി രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

നാട്ടുകാരുടെയും നിലമ്പൂരില്‍നിന്നെത്തിയ അഗ്നിരക്ഷാസേനയുടെയും ഇആര്‍എഫ് പ്രവര്‍ത്തകരുടെയും തിരച്ചിലിനിടയിലാണ് മൃതദേഹം കണ്ടെടുത്തത്. പാറക്കിടയില്‍ തങ്ങിനില്‍ക്കുന്ന അവസ്ഥയിലാണ് മൃതദേഹം കിടന്നിരുന്നത്. മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ച് തുടര്‍ നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.അച്ഛന്‍: പരേതനായ പി.കെ. മുരളീധരന്‍. അമ്മ: സിന്ധുജ. സഹോദരി: സാന്ത്വന. സംസ്‌കാരം ശനിയാഴ്ച.

Trending :
facebook twitter