+

ബഹ്റൈനിൽ വേനൽച്ചൂട് ഉയരുന്നു

ബഹ്റൈനിൽ വേനൽച്ചൂട് ഉയരുന്നു. രാജ്യത്ത് അടുത്ത ആഴ്ച മുഴുവൻ താപനില ഉയരുമെന്നാണ് അറിയിപ്പ്. കടുത്ത ചൂട് അനുഭവപ്പെടുമെന്ന് ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയം അറിയിച്ചു.

മനാമ: ബഹ്റൈനിൽ വേനൽച്ചൂട് ഉയരുന്നു. രാജ്യത്ത് അടുത്ത ആഴ്ച മുഴുവൻ താപനില ഉയരുമെന്നാണ് അറിയിപ്പ്. കടുത്ത ചൂട് അനുഭവപ്പെടുമെന്ന് ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയം അറിയിച്ചു.

ജൂൺ 12 വരെ ചൂട് ഉയരും. പ​ക​ൽ താ​പ​നി​ല 41 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ൽ​നി​ന്ന് തു​ട​ങ്ങി ക്ര​മേ​ണ ഉ​യ​രും. ആ​ഴ്ച​യു​ടെ മ​ധ്യ​ത്തി​ൽ ചൂ​ട് 44 ഡി​ഗ്രി വ​രെ ഉ​യ​രും. രാ​ത്രി കു​റ​ഞ്ഞ താ​പ​നി​ല 21 ഡി​ഗ്രി​ക്കും 26 ഡി​ഗ്രി​ക്കും ഇ​ട​യി​ലാ​യി​രി​ക്കും. അതേസമയം യുഎഇയിലെ പല സ്ഥലങ്ങളിലും ബലിപെരുന്നാൾ അവധി ദിവസങ്ങളിൽ മഴ ലഭിച്ചു. രാജ്യത്ത് മഴ പെയ്തതോടെ കനത്ത ചൂടിന് ആശ്വാസമായി. 

facebook twitter