കാഞ്ചീപുരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഡിസൈന്‍ ആന്‍ഡ് മാനുഫാക്ചറിങിൽ -, രണ്ടുമാസം നീണ്ടുനില്‍ക്കുന്ന സമ്മര്‍ ഇന്റേണ്‍ഷിപ്പ് ഫോര്‍ എക്സ്റ്റേണല്‍ സ്റ്റുഡന്റ്സ് (എസ്ഐഇഎസ്) പ്രോഗ്രാമിലേക്ക് അപേക്ഷക്ഷണിച്ചു. സ്ഥാപനത്തിലെ ഫാക്കല്‍റ്റി അംഗം നിര്‍ദേശിക്കുന്ന ഗവേഷണ പ്രോജക്ട് ഇന്റേണ്‍ പൂര്‍ത്തിയാക്കണം. അതിന്റെ ഫലങ്ങള്‍ പബ്ലിക്കേഷനുകള്വഴി പ്രശസ്ത ജേണലുകളില്‍ പ്രസിദ്ധീകരിക്കണം. കോണ്‍ഫറന്‍സുകളില്‍ അവതരിപ്പിക്കണം. കൂടാതെ, ഐപിആര്‍ രൂപപ്പെടുത്തുകയുംചെയ്യണം. 2025 മേയ് രണ്ടാംവാരം മുതല്‍ ജൂലായ് രണ്ടാംവാരം വരെയാണ് ഇന്റേണ്‍ഷിപ്പ്.
വകുപ്പുകള്‍: കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ്, മെക്കാനിക്കല്‍ എന്‍ജിനിയറിങ്, സയന്‍സ് ആന്‍ഡ് ഹ്യുമാനിറ്റീസ് എന്നീ വകുപ്പുകളും സ്കൂള്‍ ഓഫ് ഇന്റര്‍ഡിസിപ്ലിനറി ഡിസൈനും പ്രോഗ്രാമില്‍ പങ്കെടുക്കും. ഹോസ്റ്റലില്‍ സൗജന്യതാമസം അനുവദിക്കും. പങ്കെടുക്കുന്നവരില്‍ മികവുകാട്ടുന്ന 25 പേര്‍ക്ക് 10,000 രൂപവീതം പ്രോത്സാഹനമായി നല്‍കും.
യോഗ്യത: ബിഎസ്സി നാലാം സെമസ്റ്റര്‍, ബിഇ/ബിടെക്/ബിആര്‍ക്ക് ആറാം സെമസ്റ്റര്‍, ഇന്റഗ്രേറ്റഡ് എംഇ/എംടെക് പ്രോഗ്രാം (ഡ്യുവല്‍ ഡിഗ്രി) ആറാം/എട്ടാം സെമസ്റ്റര്‍, എംഇ/എംടെക്/എംആര്‍ക്ക്/എംഎസ്സി രണ്ടാംസെമസ്റ്റര്‍ പരീക്ഷകള്‍ പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം.
എസ്എസ്എല്‍സി മുതല്‍ എല്ലാപരീക്ഷകളിലും 55 ശതമാനം മാര്‍ക്ക്/തത്തുല്യ സിജിപിഎ വേണം. അപേക്ഷിക്കുന്നവേളയില്, മാര്‍ക്ക് പരിഗണിച്ച്, കോളേജ്/സ്ഥാപന/സര്‍വകലാശാലാ തലത്തില്‍ മുന്നിലുള്ള 20 ശതമാനം പേരില്‍ ഉള്‍പ്പെട്ടിരിക്കണം.
സ്ഥാപന/സര്‍വകലാശാലാ തലത്തിലെ റാങ്ക്, സെമിനാര്‍/കോണ്‍ഫറന്‍സ് എന്നിവയിലെ പേപ്പര്‍ അവതരണം, നടപ്പാക്കിയ പ്രോജക്ടുകള്‍, പങ്കെടുത്ത ഡിസൈന്‍ മത്സരങ്ങള്‍, മാത്തമാറ്റിക്സ് ഒളിമ്പ്യാഡ് സ്കോര്‍/റാങ്ക്, മറ്റ് അംഗീകാരങ്ങള്‍/നേട്ടങ്ങള്‍ തുടങ്ങിയവയിലൂടെ പ്രകടമാകുന്ന, മികച്ച അക്കാദമിക് റെക്കോഡ് അഭികാമ്യമാണ്.
വിവരങ്ങള്‍ക്ക്: www.iiitdm.ac.in/internship അപേക്ഷ ലിങ്ക് വഴി ഏപ്രില്‍ നാലിന് വൈകീട്ട് അഞ്ചുവരെ നല്‍കാം.
സഹായങ്ങള്‍ക്ക്: pic-internships@iiitdm.ac.in