റിസർവ് ബാങ്കിൽ സമ്മർ ഇന്റേൺഷിപ്പ്

07:26 PM Dec 11, 2025 |


റിസർവ് ബാങ്ക് സമ്മർ ഇന്റേൺഷിപ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനേജ്‌മെന്റ്, സ്‌റ്റാറ്റിസ്‌റ്റിക്സ്, ലോ, കൊമേഴ്സ്, ഇക്കണോമിക്സ്, ബാങ്കിങ്, ഫിനാൻസ് തുടങ്ങിയ വിഷയങ്ങളിലെ 5 വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളുടെ നാലാം വർഷ വിദ്യാർത്ഥികൾ പിജി പ്രോഗ്രാമുകളുടെ ആദ്യ വർഷ വിദ്യാർത്ഥികൾ എൽഎൽബിയുടെ രണ്ടാം വർഷ വിദ്യാർത്ഥികൾ എന്നിവർക്ക് അപേക്ഷിക്കാം. 20,000 രൂപയാണ് സ്റ്റൈപൻഡ്. 15 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്

വിവരാവകാശ നിയമത്തെക്കുറിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്‌ ഇൻ ഗവൺമെന്റ് (ഐഎംജി) നടത്തുന്ന സൗജന്യ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിലേക്കു റജിസ്ട്രേഷൻ 13 വരെ. ഡിസംബർ 15 മുതൽ ഡിസംബർ 28 വരെയാണ് കോഴ്സിന്റെ കാലാവധി. പതിനാല് ദിവസമാണ് കോഴ്സിന്റെ കാലാവധി. 16 വയസ് കഴിഞ്ഞ ഏതൊരു പൗരനും ഈ കോഴ്സിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് rti.img.kerala.gov.in എന്ന പോർട്ടൽ സന്ദർശിക്കാം.


എയ്മ മാറ്റ്ഓൾ ഇന്ത്യ മാനേജ്മെന്റ് അസോസിയേഷൻ (എയ്മ) നടത്തുന്ന മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിനുള്ള (മാറ്റ് –കംപ്യൂട്ടർ ബേസ്ഡ്) റജിസ്ട്രേഷൻ 15 വരെ. mat.aima.in