+

ജയ്‌സ്വാളിനെ പുറത്താക്കിയത് കോഹ്ലിയെന്ന് ഗാവസ്‌കര്‍, പിന്നാലെ വിക്കറ്റ് വലിച്ചെറിഞ്ഞ് ഇന്ത്യയെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടു

മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന ബോക്സിംഗ് ഡേ ടെസ്റ്റിനിടെ യുവതാരം യശസ്വി ജയ്സ്വാളിന്റെ റണ്ണൗട്ടില്‍ പ്രതികരിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍.

 

ന്യൂഡല്‍ഹി: മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന ബോക്സിംഗ് ഡേ ടെസ്റ്റിനിടെ യുവതാരം യശസ്വി ജയ്സ്വാളിന്റെ റണ്ണൗട്ടില്‍ പ്രതികരിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ജയ്‌സ്വാളും വിരാട് കോഹ്ലിയും തമ്മിലുള്ള ആശയക്കുഴപ്പം ഒഴിവാക്കാമായിരുന്നെന്ന് ഗവാസ്‌കര്‍ പറഞ്ഞു.

വിരാട് കോഹ്ലിയുടെ തീരുമാനം ശരിയായിരുന്നില്ല. ഫീല്‍ഡറെ വ്യക്തമായി കാണുന്നത് ജയ്‌സ്വാള്‍ ആയിരുന്നു. കോഹ്ലി ഫീല്‍ഡറെ നോക്കേണ്ടതില്ല. ജയ്‌സ്വാള്‍ വിളിച്ചയുടന്‍ ഓടുകയാണ് കോഹ്ലി ചെയ്യേണ്ടിയിരുന്നത്. ഫീല്‍ഡറെ നോക്കുമ്പോള്‍, അത്രയും സമയം കോഹ്ലിക്ക് നഷ്ടമായി. കോഹ്ലി വിക്കറ്റുകള്‍ക്കിടയില്‍ വളരെ മികച്ച ഓട്ടക്കാരനാണ്. അതുകൊണ്ടുതന്നെ ആ റണ്‍സ് പൂര്‍ത്തിയാക്കാമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

റണ്ണൗട്ടിനു മുമ്പ് 118 പന്തില്‍ 11 ഫോറും ഒരു സിക്സും സഹിതം 82 റണ്‍സ് നേടിയ ജയ്സ്വാള്‍ ഇന്ത്യന്‍ ഇന്നിംഗ്സില്‍ മികച്ച രീതിയില്‍ നങ്കൂരമിട്ടു. കോഹ്ലിയുമായുള്ള കൂട്ടുകെട്ട് തകര്‍ന്നതോടെ ഇന്ത്യയ്ക്ക് തുടരെ വിക്കറ്റുകളും നഷ്ടമായി. 153/2 എന്ന ശക്തമായ നിലയിലായിരുന്ന ഇന്ത്യ രണ്ടാം ദിനം 164/5 എന്ന നിലയിലേക്ക് വീണു.

 

facebook twitter